Posted On
date_range Updated On
date_range ഒന്നാം പിറന്നാൾ ദിവസം 12ാം നിലയിൽ നിന്ന് താഴേക്ക് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
ഗ്രേറ്റർ നോയ്ഡ: ഒന്നാം പിറന്നാൾ ദിനത്തിൽ ഫ്ലാറ്റിന്‍റെ 12ാം നിലയിൽ നിന്ന് ഗോവണിക്കിടയിലൂടെ താഴേക്ക് വീണ് കുഞ്ഞ് മരിച്ചു. ഗ്രേറ്റർ നോയ്ഡയിലെ കാസ ഗ്രീൻസ് 1 ഹൗസിങ് സൊസൈറ്റിയിൽ തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം.
മകൻ റിവാന്‍റെ ഒന്നാം പിറന്നാൾ ആഘോഷമാക്കാനുള്ള തിരക്കിലായിരുന്നു സത്യേന്ദ കസാനയും കുടുംബവും. ചടങ്ങിനായി ക്ഷണിച്ച ബന്ധുക്കളടക്കം വീട്ടിലെത്തിയിരുന്നു. ഇതിനിടെ ബന്ധുക്കൾ അറിയാതെ കുഞ്ഞ് ഫ്ലാറ്റിന്‍റെ പുറത്തെത്തി.
ഫ്ലാറ്റിന് പുറത്തെ പൊതുസ്ഥലത്ത് വെച്ച് കളിക്കുന്നതിനിടെയാണ് കോണിയുടെ കൈവരിക്കിടയിലൂടെ കുഞ്ഞ് റിവാൻ 12ാം നിലയിൽ നിന്ന് താഴേക്ക് പതിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.