ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ തിളങ്ങി നിൽക്കുന്നുവെന്ന് ഐ.എം.എഫ്

വാഷിങ്ടൺ: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരെ ശക്തമാണെന്നും ഉയർന്ന വളർച്ചാ നിരക്കുമായി അത് ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നായി തുടരുന്നുവെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഡിവിഷൻ മേധാവി ഡാനിയൽ ലീ.

ഐ.എം.എഫ് 2023-24 ലെ വളർച്ചാ പ്രവചനം 6.1 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി താഴ്ത്തി. എന്നാൽ ഗണ്യമായ ഇടിവുണ്ടായിട്ടും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നുവെന്ന് വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക് കണക്കുകൾ വെളിപ്പെടുത്തുന്നത്.

2020-2021പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്നാണ് അനുമാനം. അടുത്ത വർഷം പ്രതീക്ഷിത വളർച്ചാ നിരക്ക് വീണ്ടും 6.3 ലേക്ക് ഉയർത്തും. ഇന്ത്യയുടെ പണപ്പെരുപ്പം നടപ്പുവർഷം 4.9 ശതമാനമായും അടുത്ത സാമ്പത്തിക വർഷം 4.4 ശതമാനമായും കുറയുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു.

ഇന്ത്യയുടെ പണപ്പെരുപ്പം നടപ്പുവർഷം 4.9 ശതമാനമായും അടുത്ത സാമ്പത്തിക വർഷം 4.4 ശതമാനമായും കുറയുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പ്രവചനത്തേക്കാൾ കുറവാണ്. 2022-23 സാമ്പത്തിക വർഷത്തിൽ 7 ശതമാനം ജി.ഡി.പി വളർച്ചയും ഏപ്രിൽ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ 6.4 ശതമാനവുമാണ് ആർ.ബി.ഐ പ്രവചനം.

എന്നാൽ പണപ്പെരുപ്പം, കടം, വർദ്ധിച്ചുവരുന്ന പലിശനിരക്കിൽ നിന്ന് സാമ്പത്തിക മേഖലയ്ക്കുള്ള അപകടസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ഐ.എം.എഫ് മുന്നോട്ടുവെക്കുന്നുണ്ട്.

ബാങ്കുകൾ വായ്പകൾ കൂടുതൽ വെട്ടിക്കുറച്ചാൽ, 2023 ൽ ആഗോള ഉൽപ്പാദനം 0.3 ശതമാനം കുറയുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. 

Tags:    
News Summary - One Of Bright Spots In Global Economy Right Now: IMF Praises India's Growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.