കോവിഡ് വാക്സിൻ യാഥാർഥ്യമായാൽ ആദ്യം നൽകുക ആരോഗ്യപ്രവർത്തകർക്ക് -കേന്ദ്ര മന്ത്രി അശ്വിനി കുമാർ

ന്യൂഡൽഹി: കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകമെന്നും വാക്സിൻ യാഥാർഥ്യമായാൽ ആദ്യ ഡോസ് നൽകുക കോവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്കാണെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷനെയും മന്ത്രി അഭിനന്ദിച്ചു.

ഡിജിറ്റൽ ഹെൽത്ത് മിഷൻ രാജ്യത്തെ ആരോഗ്യ മേഖലയിൽ വ്യാപക മാറ്റങ്ങൾ കൊണ്ടുവരും. ആരോഗ്യ തിരിച്ചറിയൽ കാർഡ് വഴി ഏത് രോഗിയുടെയും രോഗവിവരങ്ങൾ ഡോക്ടർമാർക്ക് എളുപ്പം ലഭ്യമാകും -അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ വെച്ച് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

പൂര്‍ണ്ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും മോദി പറഞ്ഞിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.