Posted On
date_range Updated On
date_range ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ ഡൽഹി കോൺഗ്രസ് അധ്യക്ഷന്‍റെ പേരില്ല
ന്യൂഡൽഹി: ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടിങ് പുരോഗമിക്കവെ വോട്ടർ പട്ടികയിൽ പേരില്ലെന്ന പരാതിയുമായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി. വോട്ടർ പട്ടികയിലോ പേര് നീക്കം ചെയ്തവരുടെ ലിസ്റ്റിലോ തന്‍റെ പേരില്ലെന്ന് അനിൽ ചൗധരി പറഞ്ഞു.വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പട്ടികയിൽ തന്‍റെ പേര് ഇല്ലാത്തത് അറിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദല്ലുപുരയിലെ പോളിങ് ബൂത്തിൽ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍റെ പേര് വോട്ടർ പട്ടികയിലോ പേര് നീക്കം ചെയ്തവരുടെ പട്ടികയിലോ ഇല്ല. അധികൃതർ ഇത് പരിശോധിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
250 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് 5.30ന് അവസാനിക്കും. ഏകദേശം 1.45 കോടി വോട്ടർമാരാണുള്ളത്. വോട്ടെണ്ണൽ ഡിസംബർ ഏഴിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.