ഒമിക്രോൺ നേരത്തേ ഇന്ത്യയിലുണ്ട്, വിദേശത്ത് നിന്നെത്തിയതല്ലെന്ന് ആരോഗ്യ വിദഗ്ധൻ

ഹൈദരാബാദ്: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിദേശത്ത് നിന്നും എത്തിയതാണെന്ന വാദം തള്ളിക്കളഞ്ഞുകൊണ്ട് സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സിഎം.ബി) ഡയറക്ടർ ഡോ. രാകേഷ് മിശ്ര. കർണാടകയിൽ വിദേശത്തേക്ക് യാത്ര ചെയ്തിട്ടില്ലാത്ത ഡോക്ടറിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് രാകേഷ് മിശ്രയുടെ പ്രതികരണം.

കൊറോണ വൈറസിന് വലിയ തോതിൽ മ്യൂട്ടേഷൻ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ ഒമിക്രോൺ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും രാകേഷ് മിശ്ര പറഞ്ഞു.

'ഇത് എയർപോർട്ടുകളിലൂടെയല്ല വരുന്നത്. അതിനർഥം ഇത് ഇവിടെത്തന്നെ ഉണ്ടായിരുന്നു എന്നാണ്. കണ്ടുപിടിച്ചതിനെക്കുറിച്ച് മാത്രമാണ് നമ്മളിപ്പോൾ സംസാരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ ഈ വകഭേദം ഉണ്ടാകാനാണ് സാധ്യത.' അദ്ദേഹം പറഞ്ഞു.

'ഇത് ഇന്ത്യാക്കാർക്ക് ഒരു മുന്നറിയിപ്പാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ വൈറസ് ഒരു അനുഗ്രഹമാണ് എന്ന് പറയേണ്ടിവരും. കാരണം കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവന്ന പശ്ചാത്തലത്തിൽ ജാഗ്രത കുറയുന്നതാണ് നാം ഈയിടെയായി കണ്ടുവരുന്നത്.'

'എന്തായാലും ഒമിക്രോൺ ബാധിച്ചവരിൽ ചെറിയ തോതിലുള്ള ലക്ഷണങ്ങളാണ് കാണ്ടുവരുന്നത് എന്നതിനാൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും രാകേഷ് ശർമ പറഞ്ഞു.'

കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻജസ്ട്രിയൽ റിസർച്ചിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് സെന്‍റർ ഫോർ സെല്ലുലാർ മോളിക്യുലാർ ബയോളജി.

Tags:    
News Summary - Omicron is already in India and does not come from abroad, says a health expert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.