വിമാനത്തിൽ പുകവലി; ബോബി കതാരിയക്കെതിരേ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം

ന്യൂഡൽഹി: വിമാനത്തിൽവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പുകവലിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ഗുഡ്‌ഗാവ് സ്വദേശിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ബോബി കതാരിയാണ് വിമാനത്തിൽ പുകവലിച്ചത്.

ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ബോബി കറ്റാരിയയുടെ ഇൻസ്റ്റഗ്രാം അകൗണ്ട് വേരിഫൈഡ് ആണ്. പുകവലി ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

അപകടകരമാം വിധത്തിൽ വിമാനത്തിലെ സീറ്റിൽ കിടന്ന് സിഗരറ്റ്, ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയും തുടർന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇത് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുകയും കേന്ദ്രമന്ത്രി നടപടിയെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ട്വിറ്ററിൽ ആളുകൾ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വീഡിയോ ഫ്ലാഗ് ചെയ്തിരുന്നു. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

'ഇതേപ്പറ്റി അന്വേഷിക്കും. അത്തരം അപകടകരമായ പെരുമാറ്റങ്ങളോട് ഒരു സഹിഷ്ണുതയും ഉണ്ടാകില്ല'-സിന്ധ്യ ട്വീറ്റ് ചെയ്തു. യാത്രക്കാർക്ക് അസൗകര്യമുണ്ടാകുന്നതിനുപുറമേ, വിമാനത്തിന്റെ പ്രഷറൈസ്ഡ് ക്യാബിനിനുള്ളിൽ പുകവലിക്കുന്നത് തീപിടുത്തം പോലുള്ള ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാം. യാത്രാ വിമാനത്തിനുള്ളിൽ പുകവലിക്കുന്നത് നിരോധിച്ച സംഗതിയുമാണ്.

2022 ജനുവരിയിൽ വിഡിയോ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇക്കാര്യം വിശദമായി അന്വേഷിച്ചതായും ഗുരുഗ്രാം പോലീസിൽ പരാതി നൽകിയതായും സ്പൈസ് ജെറ്റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. 2022 ജനുവരി 20ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എസ്ജി 706 വിമാനത്തിൽ യാത്രക്കാർ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും വിമാനക്കമ്പനി വക്താവ് പറഞ്ഞു.

Tags:    
News Summary - Old 'Smoking Inside Plane' Video Is Viral, Minister J Scindia Responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.