പെട്രോൾ ലിറ്ററിന്​ 1.12 രൂപയും ഡീസലിന്​​ 1.24 രൂപയും കുറച്ചു

ന്യൂഡൽഹി: പെട്രോൾ ലിറ്ററിന്​ 1.12 രൂപയും ഡീസൽ ലിറ്ററിന്​ 1.24 രൂപയും കുറച്ചു. രണ്ടാഴ്​ചയിലൊരിക്കൽ പെട്രോൾ, ഡീസൽ വില പരിഷ്​കരിക്കുന്ന സംവിധാനത്തി​​​െൻറ ഭാഗമായുള്ള അവസാന വിലനിർണയമാണിത്​. വെള്ളിയാഴ്​ച മുതൽ  ഇന്ധനവില പ്രതിദിനം നിശ്ചയിക്കുന്ന സ​മ്പ്രദായത്തിലേക്കാണ്​ രാജ്യം മാറുന്നത്​​.

പുതുക്കിയ വിലയനുസരിച്ച്​ ഡൽഹിയിൽ പെട്രോൾ ലിറ്ററിന്​ 65.48 രൂപയായിരിക്കും. നേര​േത്ത ഇത്​ 66.91 രൂപയായിരുന്നു. ഡീസൽ ലിറ്ററിന്​ 55.94ൽനിന്ന്​ 54.49 ആയും കുറഞ്ഞു. ജൂൺ ഒന്നിന്​ പെട്രോൾ ലിറ്ററിന്​ 1.23 രൂപയും ഡീസലിന്​ 0.89 പൈസയും  കൂട്ടിയിരുന്നു. ഇന്ധനവിലയിൽ അന്താരാഷ്​ട്ര തലത്തിലുണ്ടായ ഇടിവും രൂപയുടെയും ഡോളറി​​​െൻറയും വിനിമയനിരക്കിലുണ്ടയ വ്യതിയാനവുമാണ്​ വിലകുറയാൻ കാരണമെന്ന്​ ഇന്ത്യൻ ഒായിൽ കോർപറേഷൻ അറിയിച്ചു. 

Tags:    
News Summary - oil price decrease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.