ന്യൂഡൽഹി: കോവിഡ്-19 പടരുേമ്പാൾ ഒട്ടേറെ പേർ പങ്കെടുത്ത സമ്മേളനം നടത്തി വിവരക്കേട ു നിറഞ്ഞ കുറ്റം ചെയ്തുവെന്ന പ്രചാരണം നടക്കുന്നതിനിടയിൽ, മർകസ് നിസാമുദ്ദീൻ അധികൃതർ പുറത്തിറക്കിയ വിശദീകരണവും അനുബന്ധ സാഹചര്യങ്ങളും അധികൃതരെ പ്രതിക്കൂട്ടിലാക്കി. 22ന് ‘ജനത കർഫ്യൂ’ പ്രഖ്യാപിച്ചതോടെ മർകസ് പരിപാടികൾ നിർത്തിവെച്ചിരുന്നു.
അതേസമയം, 700ൽപരം എം.പിമാരും ഒട്ടേറെ ജീവനക്കാരും പെങ്കടുത്ത പാർലെമൻറ് സമ്മേളനം പിരിഞ്ഞത് 24നാണ്. മധ്യപ്രദേശ് നിയമസഭയിൽ ബി.ജെ.പി സർക്കാർ വിശ്വാസ വോട്ട് തേടിയത് 23ന്. 24നു രാത്രിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച സേമ്മളനത്തിന് എത്തിച്ചേർന്നവർ, പൊടുന്നനെ ഉണ്ടായ നിയന്ത്രണങ്ങൾമൂലം കുടുങ്ങിയതാണ് യഥാർഥ പ്രശ്നമെന്നാണ് തബ്ലീഗ് ജമാഅത്ത് സംഘാടകർ നടത്തിയ വിശദീകരണത്തിെൻറ കാതൽ.
കോവിഡ് വ്യാപനത്തിെൻറ പ്രശ്നങ്ങളോ ലോക്ഡൗണോ ഇല്ലാതിരുന്ന സമയത്താണ് ഒത്തുചേരൽ നടന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശത്തുനിന്ന് എത്തിയവരെല്ലാം സർക്കാർ അനുമതിയോടെ എത്തിയവരാണ്. പങ്കെടുത്തവരുടെ മടക്കയാത്ര സംബന്ധിച്ച് അധികൃതരുമായി സമയാസമയം ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു എന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ നിസാമുദ്ദീൻ മർകസുമായി ബന്ധപ്പെട്ടവരെ പ്രതിക്കൂട്ടിലാക്കിയത്.
അന്യായമായ ആരോപണങ്ങളാണ് സംഘാടകർക്കെതിരെ ഉയർത്തുന്നതെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. നൂറു കണക്കിനു പേർ ഒത്തുകൂടിയതിനെ ചോദ്യം ചെയ്യുന്നവർ 700ൽപരം എം.പിമാർ പങ്കെടുക്കുന്ന പാർലെമൻറ് സമ്മേളനം എന്നുവരെ നടന്നു, ഒട്ടേറെ പേർ പങ്കെടുത്ത മധ്യപ്രദേശ് ബി.ജെ.പി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് എന്നായിരുന്നു തുടങ്ങിയ കാര്യങ്ങൾകൂടി ഓർക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പടരുന്നതിനെക്കുറിച്ച വാർത്തകൾക്കിടയിലാണ് മധ്യപ്രദേശ് നിയമസഭ വിളിച്ച് ശിവരാജ്സിങ് ചൗഹാൻ വിശ്വാസ വോട്ട് നേടിയത്. ഗായിക കനിക കപൂറും അതിവിശിഷ്ട അതിഥികളും പങ്കെടുത്ത പരിപാടിയും തുടർന്നുണ്ടായ കോവിഡ് ഭയാശങ്കകളും അദ്ദേഹം എടുത്തുകാട്ടി.
22ലെ ജനത കർഫ്യൂ പ്രധാനമന്ത്രി 19ന് പ്രഖ്യാപിച്ചു. ലോക്ഡൗൺ 24നു പ്രഖ്യാപിച്ച് മൂന്നര മണിക്കൂറിനുള്ളിൽ നടപ്പാക്കി. 23ന് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാറിെൻറ സത്യപ്രതിജ്ഞയും ബി.ജെ.പിയുടെ ആഘോഷങ്ങളും നടന്നു. ലോക്ഡൗണിനു മുമ്പ് സത്യപ്രതിജ്ഞക്കും ആഘോഷങ്ങൾക്കും സൗകര്യപൂർവം അവസരമൊരുക്കുകയായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.