Posted On
date_range Updated On
date_range ഒഡീഷയിൽ ട്രെയിനിന് നേർക്ക് അജ്ഞാതർ വെടിയുതിർത്തു
ചൊവ്വാഴ്ച രാവിലെ ഭദ്രക് ജില്ലയിലെ നന്ദൻകനൻ എക്‌സ്പ്രസ് ട്രെയിനിന് നേർക്ക് അജ്ഞാതർ വെടിയുതിർത്തു. ന്യൂഡൽഹിയിൽനിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്നു ട്രെയിനിനു നേർക്കാണ് വെടിവെപ്പ് നടന്നത്.
വെടിവെപ്പിൽ ട്രെയിനിന്റെ ചില്ല് തകർന്നിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അക്രമികൾ 2 വട്ടം വെടിയുതിർത്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഈസ്റ്റ് കോസ്റ്റ് റെയിൽവേ മുതിർന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.