ട്രെയിൻ ദുരന്തം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ബാലസോർ: 200ലധികം പേർ മരിച്ച ഒഡിഷ ട്രെയിൻ ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. റെയിൽ സുരക്ഷാ കമീഷണറാണ് സ്വതന്ത്ര അന്വേഷണം നടത്തുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ട്രെയിൻ അപകടം നടന്ന ഒഡിഷയിലെ ബാലസോർ റെയിൽവേ മന്ത്രി സന്ദർശിച്ചു. അപകട കാരണത്തെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും രക്ഷാപ്രവർത്തനത്തിനാണ് മുഖ്യ പരിഗണന നൽകുന്നതെന്നും അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ട്രെയിനപകടത്തിൽ മരിച്ചവ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും നൽകും. കൂടാതെ, ഗു​രു​ത​ര​ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ട് ല​ക്ഷ​വും നി​സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50000 രൂ​പ​യും നൽകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. 

ഒ​​ഡി​​ഷ​​യി​​ലെ ബാ​​ല​​സോ​​റി​​ൽ പാ​​ളം തെ​​റ്റി​​യ യശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​​ക്സ്പ്ര​​സി​ലേ​ക്ക് കോ​​റ​​മ​​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ഇ​​ടി​​ച്ചു​​ക​​യ​​റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 237 ആയി ഉയർന്നു. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മ​​ര​​ണ​സം​​ഖ്യ ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത. പരിക്കേറ്റവരെ ബാ​​ല​​സോ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അടക്കം സർക്കാർ, സ്വകാര്യ ആ​ശു​പ​​ത്രികളി​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന കോ​​ച്ചു​​ക​​ൾ​​ക്ക​​ടി​​യി​​ൽ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം രാവിലെയും പുരോഗമിക്കുകയാണ്. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും രം​​ഗ​​ത്തു​​ണ്ട്. പ്ര​​ദേ​​ശ​​ത്തെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ​​ക്കു​​ള്ള സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

വെള്ളിയാഴ്ച രാത്രി ഏ​ഴ് മ​ണി​യോ​ടെ ബ​​ഹാ​​ന​​ഗ​ർ ബ​​സാ​​ർ സ്റ്റേ​​ഷ​​നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. 12864-ാം ന​മ്പ​ർ യ​ശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​ക്സ്പ്ര​സാ​ണ് ആ​ദ്യം പാ​ളം തെ​റ്റി​യ​ത്. ഈ ​ട്രെ​യി​നിന്‍റെ കോ​ച്ചു​ക​ളി​ലേ​ക്ക് കൊ​​ൽ​​ക്ക​​ത്ത​​യി​​ലെ ഷാ​​ലി​​മാ​​ർ സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്ന് ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഷ​​നി​​ലേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന 12841 ന​​മ്പ​​ർ കോ​​റ​​മാ​ണ്ഡ​​ൽ സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് എ​​ക്സ്പ്ര​​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​​റ​​മണ്ഡ​​ൽ എ​ക്സ്പ്ര​സിന്‍റെ കോ​ച്ചു​ക​ളും പാ​ളം തെ​റ്റി. ഈ ​കോ​ച്ചു​ക​ൾ തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ച​ര​ക്ക് വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​​റ​​മാ​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ആ​ദ്യം പാ​ളം തെ​റ്റി​യെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക​മാ​യി പു​റ​ത്തു​വ​ന്ന വി​വ​രം.

Tags:    
News Summary - Odisha Train disaster: Central government announces high-level inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.