ബന്ധം പിരിക്കാൻ ശ്രമിച്ചാൽ ആത്മഹത്യ; ഭീഷണിയുമായി സ്വവർഗ്ഗാനുരാഗികളായ പെൺകുട്ടികൾ

കേന്ദ്രപാറ: ബന്ധം വേർപിരിക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന്​ ഒഡിഷക്കാരികളായ സ്വവർഗാനുരാഗികളുടെ ഭീഷണി. ഒഡിഷയിലെ കേന്ദ്രപാറ സ്വദേശികളാണ്​ ഭീഷണി മുഴക്കിയത്​. 20 വയസ്സുകാരികളായ ഇരുവരും വിവാഹംകഴിക്കാൻ അനുവാദം തേടി കേ ന്ദ്രപാറ ലോക്കൽ കോടതിയിൽ സത്യവാങ്​മൂലം സമർപ്പിച്ചിട്ടുണ്ട്​.

കഴിഞ്ഞ അഞ്ചു മാസക്കാലമായി ഇരുവരും ഒരുമിച്ചാണ്​ കഴിയുന്നത്​. എന്നാൽ ഇവരുടെ കുടുംബാംഗങ്ങൾ​ ബന്ധത്തിൽ അസ്വസ്​ഥരാണ്​. കഴിഞ്ഞ 12ന്​ ഇരുവരും കേന്ദ്രപാറയിൽ നിന്ന്​ ഒഡിഷ തലസ്​ഥാനമായ ഭുവനേശ്വറിലേക്ക്​ താമസം മാറിയിരുന്നു. ത​​​െൻറ മകളെ തട്ടിക്കൊണ്ടു പോയി വിവാഹംകഴിക്കാൻ നിർബന്ധിക്കുകയാണെന്ന്​ ഒപ്പമുള്ള യുവതിക്കെതിരെ യുവതികളിൽ ഒരാളുടെ പിതാവ്​ പരാതി നൽകിയിട്ടുണ്ട്​. പരാതിയുടെ അടിസ്​ഥാനത്തിൽ യുവതിക്കെതിരെ പൊലീസ്​ കേസെടുത്തു.

യുവതികൾ ഭുവനേശ്വറിൽ നിന്ന്​ രക്ഷപ്പെട്ടതായും അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ്​ ഒാഫീസർ രഞ്​ജൻ കുമാർ പറഞ്ഞു. മൊഴിയെടുക്കവെ ഇരുവരും ഒരുമിച്ചു ജീവിക്കാൻ താത്​പര്യം പ്രകടിപ്പിച്ചതായും തമ്മിൽ പിരിക്കാൻ എന്തെങ്കിലും ശ്രമം നടന്നാൽ ആത്മഹത്യ ചെയ്യുമെന്ന്​ ഭീഷണി മുഴക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Odisha Lesbian Couple Threatens To Commit Suicide If Separated -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.