???????????? ??????????????????????? ???????? ?????

ഭുവനേശ്വര്‍: ആളിപ്പടരുന്ന അഗ്നിയായാണ് തിങ്കളാഴ്ച രാത്രി എസ്.യു.എം ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മരണമത്തെിയത്. വെന്‍റിലേറ്ററിലായിരുന്നു രോഗികളെല്ലാം. കനത്ത പുകയില്‍ രോഗികള്‍ മരണവെപ്രാളം കാട്ടുമ്പോള്‍ പതറാതെ അവര്‍ക്ക് ജീവിതം നല്‍കാനുള്ള വെപ്രാളത്തിലായിരുന്നു നഴ്സിങ് അസിസ്റ്റന്‍റായ 30കാരി ബേബി ഭബാനി. ഓടിരക്ഷപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞെങ്കിലും നിസ്സഹായരായ രോഗികള്‍ക്കരികില്‍ ജീവവായുവായി അവര്‍ നിന്നു.

അസഹ്യഗന്ധവും പ്രാണനുവേണ്ടിയുള്ള കരച്ചിലും വകവെക്കാതെ 40 മിനിറ്റ് അവര്‍ രോഗികള്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു രോഗി ശ്വാസംകിട്ടാതെ മരിക്കുന്നതിനും അവര്‍ക്ക് സാക്ഷിയാകേണ്ടിവന്നു. ഒടുവില്‍ ബോധരഹിതയായി വീണു. ഇപ്പോള്‍ എ.എം.ആര്‍.ഐ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് ഭബാനി.  ‘രൂക്ഷഗന്ധം നിറഞ്ഞ ഐ.സി.യുവിലെ രോഗികളുടെ പരിഭ്രാന്തമുഖങ്ങള്‍ മറക്കാനാകുന്നില്ല. എല്ലാവരും സ്വയം രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു. ഞങ്ങളോട് മുറി വിട്ടുപോകാന്‍ ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ചുറ്റും ഗ്ളാസുകള്‍ പൊട്ടുന്ന ശബ്ദം. ഞങ്ങള്‍ സഹായത്തിന് കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍, ആളുകളത്തെിയപ്പോഴേക്ക് ഒരുപാട് വൈകി’ -ദുരന്തരംഗങ്ങള്‍ ബേബി ഭബാനി ഓര്‍ത്തെടുത്തു.

ദുരന്തസമയത്ത് ഐ.സി.യുവില്‍ മറ്റു രണ്ട് നഴ്സുമാര്‍ക്കൊപ്പം ഡ്യൂട്ടിയിലായിരുന്നു അവര്‍. 40 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഭബാനിക്ക് ബോധം നഷ്ടമായി കുഴഞ്ഞുവീണു. സ്ട്രെച്ചറില്‍ രോഗികളെയുംകൊണ്ട് രക്ഷപ്പെട്ടവര്‍ ഭബാനിയുടെ ശരീരത്തില്‍ ചവിട്ടിയാണ് കടന്നുപോയത്.
 എഴുന്നേല്‍ക്കാനാകാത്ത അവശതയിലായിരുന്നു താനെന്ന് അവര്‍ ഓര്‍ക്കുന്നു. അഞ്ചു ദിവസംമുമ്പാണ് ഭബാനി ഐ.സി.യുവില്‍ ജോലിക്കത്തെിയത്.

പാവപ്പെട്ട കുടുംബങ്ങളില്‍നിന്നാണ് രോഗികളിലധികവും. അവരെ രക്ഷിക്കാമായിരുന്നുവെന്ന വേദനയിലാണ് ഇപ്പോള്‍ ഭബാനി.
തങ്ങള്‍ അവരെ കൊലപ്പെടുത്തിയപോലെയായി. ആളുകള്‍ ഇങ്ങനെ മരിക്കുന്നത് കാണേണ്ടിവരുമെന്ന് ഓര്‍ത്തില്ളെന്നും ഭബാനി പറഞ്ഞു.
 നാരായണ്‍ഗഡ് ജില്ലയില്‍ കാന്തിലോ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍നിന്നാണ് ഇവര്‍ വരുന്നത്.

Tags:    
News Summary - odisha fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.