യോഗേശ്വർ ദാസ് കടപ്പാട്: ഇന്ത്യടുഡേ
Posted On
date_range Updated On
date_range മൊബൈലിൽ ഐ.പി.എൽ കണ്ടുകൊണ്ടിരിക്കേ കെട്ടിടത്തിൽ നിന്ന് വീണ് പൊലീസുകാരൻ മരിച്ചു
ഭുവനേശ്വർ: മൂന്നുനില കെട്ടിടത്തിെൻറ മുകളിൽ മൊബൈൽ േഫാണിൽ ഐ.പി.എൽ മത്സരം കണ്ടുകൊണ്ടിരിക്കേ താഴേക്ക് വീണ് പൊലീസുകാരന് ദാരുണാന്ത്യം.
ഒഡീഷയിലെ റായഗാഡ ജില്ലയിലെ ചാന്ദിലി പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഒഡീഷ സ്പെഷ്യൽ ആംഡ് പൊലീസിലെ കോൺസ്റ്റബിളായ യോഗേശ്വർ ദാസ് (27) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് പൊലീസ് ബാരക്ക് ബിൽഡിങ്ങിന് മുകളിൽ വെച്ച് കളി കാണവേ അടിതെറ്റി താഴ വീഴുകയായിരുന്നു. സഹപ്രവർത്തകർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നബരാനഗർ ജില്ലയിലെ ടെൻടുലികുൻടി സ്വദേശിയായ ദാസ് 2013ലാണ് സേനയിൽ ചേർന്നത്. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് റായഗഡയിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.