Posted On
date_range Updated On
date_range ഒഡീഷയിലെ കോൺഗ്രസ് നേതാവ് പത്മലോചൻ പാണ്ഡ ബി.ജെ.പിയിൽ ചേർന്നു
ഭുവനേശ്വർ: ഒഡീഷയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന പത്മലോചൻ പാണ്ഡ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബസന്ത് പാണ്ഡ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടിയുടെ ഒൗദ്യോഗിക അംഗത്വം നേടിയത്. പത്മലോചൻ പാണ്ഡ ഒക്ടോബർ ഏഴിന് കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു.
ഒഡീഷ ബാലസോർ ജില്ലയിലെ സിമുലിയ മണ്ഡലത്തിൽ നിന്നും മൂന്നു തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് പാണ്ഡ. പാണ്ഡയെ കൂടാതെ കോൺഗ്രസ് നേതാവ് ശുഭാംങ്കർ മഹാപത്രയും അദ്ദേഹത്തിെൻറ അനുയായികളും ബി.ജെ.പിയിൽ ചേർന്നിരുന്നു.
ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് യുവജനങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് കോൺഗ്രസ് വിട്ട നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.