ഒറ്റ ഇരട്ട ഗതാഗത പരിഷ്​കാരം നടപ്പാക്കില്ലെന്ന്​ ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പരിഹാരമായി കൊണ്ടുവന്ന ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം നടപ്പിലാക്കുന്നത്​ ഡൽഹി സർക്കാർ നിർത്തിവെച്ചു. മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​െൻറ നേതൃത്വത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ്​ തീരുമാനം.

ഇരു ചക്രവാഹനങ്ങൾക്കും, സ്​ത്രീകൾക്കും സർക്കാർ വാഹനങ്ങൾക്കും ഇൗ പരിഷ്​കാരം ബാധകമാണെന്നും  പരിഷ്​കാരത്തിൽ ഇളവുകളൊന്നും അനുവദിക്കില്ലെന്നും​ ദേശീയ ഹരിത ട്രൈബ്യൂണൽ വിധി വന്നതിനു തൊട്ടുപിറകെയാണ്​ സർക്കാർ തീരുമാനം. നേരത്തെ ഇവരെ ഒഴിവാക്കിയായിരുന്നു സർക്കാർ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്​. അതേതുടർന്ന്​ എന്തടിസ്​ഥാനത്തിലാണ്​ ഇളവുകൾ അനുവദിച്ചതെന്ന്​ ട്രൈബ്യൂണൽ ചോദിച്ചിരുന്നു.

പുതിയ സാഹചര്യത്തിൽ ഇളവുകളോട്​ കൂടി പദ്ധതി നടപ്പിലാക്കാൻ അനുമതി ആവശ്യപ്പെട്ട്​ തിങ്കളാഴ്​ച ഹരിത ട്രൈബ്യൂണലിൽ സർക്കാർ അപ്പീൽ നൽകും.  

Tags:    
News Summary - On Odd-Even Road Ration Not Implemented - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.