ന്യായ് യാത്ര പുനരാരംഭിച്ചു ​

സി​ലി​ഗു​രി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടുദിവസത്തെ ഇടവേളക്കുശേഷം പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽനിന്ന് ഞായറാഴ്ച പുനരാരംഭിച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കൊപ്പം രാഹുൽ ഗാന്ധി ജൽപായ്ഗുരി ടൗണിലൂടെ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു. ബി.ജെ.പി സർക്കാർ രാജ്യത്തുടനീളം വിദ്വേഷവും അക്രമവും വ്യാപിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സിലിഗുരിക്ക് സമീപം രാത്രി യാത്ര അവസാനിപ്പിച്ചശേഷം തിങ്കളാഴ്ച ഉത്തർ ദിനാജ്പുർ ജില്ലയിലെ ഇസ്‍ലാംപൂരിലേക്ക് പോകുമെന്ന് സംസ്ഥാന കോൺഗ്രസ് നേതാവ് പറഞ്ഞു. ഇതിനുശേഷം ബിഹാറിലേക്ക് കടക്കും. ജനുവരി 31ന് മാൾഡ വഴി വീണ്ടും പശ്ചിമ ബംഗാളിൽ പ്രവേശിക്കുന്ന യാത്ര പിന്നീട് മുർഷിദാബാദിലൂടെ സഞ്ചരിച്ച് ഫെബ്രുവരി ഒന്നിന് സംസ്ഥാനം വിടും.

അതിനിടെ, ‘ഭാരത് ജോഡോ ന്യായ് യാത്ര’ സംസ്ഥാനത്ത് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ചു.

Tags:    
News Summary - Nyay Yatra restarted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.