ന്യൂഡൽഹി: ബാലാകോട്ട് വ്യോമസേന നടത്തിയ ആക്രമണത്തിന് മുമ്പത്തെ മണിക്കൂറുകളിൽ തീവ്രവാദി കേന്ദ്രത്തിൽ 300ഒ ാളം മൊബൈൽ ഫോണുകളുടെ സിഗ്നലുകൾ ലഭ്യമായിരുന്നുവെന്ന് റിപ്പോർട്ട്. ദേശീയ സാേങ്കതിക ഗവേഷണ സംഘടന (എൻ.ടി.ആർ.ഒ ) നടത്തിയ നിരീക്ഷണത്തിലാണ് 300 ഒാളം മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നതായി കണ്ടത്.
എൻ.ടി.ആർ.ഒയുടെ നിരീക്ഷണത ്തിെൻറ അടിസ്ഥാനത്തിൽ അവിടെയുള്ള ഭീകരരുടെ എണ്ണത്തെക്കുറിച്ച വ്യക്തമായ സൂചനയാണ് ഇൗ റിപ്പോർെട്ടന്നും അ ധികൃതർ പറയുന്നു.
ഇൻറലിജൻസ് ഏജൻസികളുടെ വിവരങ്ങളുമായി എൻ.ടി.ആർ.ഒയുടെ റിപ്പോർട്ടിന് സാമ്യമുണ്ട്. രഹസ്യാന്വേഷണ വൃത്തങ്ങൾ ദൃശ്യമാധ്യമ ഏജൻസിയായ എ.എൻ.െഎക്ക് നൽകിയ വിവരമാണിത്.
മരണസംഖ്യയെക്കുറിച്ച വിവാദങ്ങൾ കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് രഹസ്യവിവരമായി മൊബൈൽ സാന്നിധ്യം സംബന്ധിച്ച കഥ പുറത്തുവന്നത്. ഒൗദ്യോഗികമായി ഒരു കണക്കുകളും പുറത്തുവന്നിട്ടില്ല.
മരണസംഖ്യ പാകിസ്താൻ നിഷേധിക്കുകയും ചെയ്യുന്നു. 12 മിറാഷ് വിമാനങ്ങൾ അതിർത്തി കടന്നു നടത്തുന്ന ആക്രമണവുമായി ബന്ധെപ്പട്ട കാര്യങ്ങൾ ഏഴു പേർ മാത്രമാണ് അറിഞ്ഞതെന്നായിരുന്നു ഏതാനും ദിവസം മുമ്പ് പുറത്തുവന്ന മറ്റൊരു അനൗദ്യോഗിക രഹസ്യവിവരം. അതിൽ കൂടുതൽ പേരറിയാതെ മൊബൈൽ നിരീക്ഷണം സാധ്യമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.