തബ്​ലീഗ്​ പ്രവർത്തകർ മോശമായി പെരുമാറിയെന്ന്​; ദേശീയ സുരക്ഷാ നിയമം ചുമത്തി യോഗി

ലഖ്​നോ: ആശുപ​​​ത്രിയിൽ ഏകാന്ത നിരീക്ഷണത്തിൽ കഴിയുന്ന ആറു തബ്​ലീഗ്​ പ്രവർത്തകർ ആരോഗ്യ പ്രവർത്തകരോട്​ ​മോശമായി പെരുമാറിയെന്ന്​ ആരോപിച്ച്​ യു.പി സർക്കാർ ദേശിയ സുരക്ഷ നിയമ പ്രകാരം കേസെടുത്തു. എം.എം.ജി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ മനുഷ്യ സമൂഹത്തി​​​െൻറ ശത്രുക്കളാണെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പറഞ്ഞു.

വനിതാ ആരോഗ്യ പ്രവർത്തകരോട്​ നീചമായാണ്​ നിരീക്ഷണത്തിൽ കഴിയുന്നവർ പെരുമാറിയതെന്നും അവരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കൈകാര്യം ചെയ്യുമെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു. ഇൗ തബ്​ലീഗ്​ പ്രവർത്തകരുടെ സുരക്ഷക്കും പരിചരണത്തിനുമായി വനിതാ നഴ്​സുകളെയോ വനിതാ പൊലീസിനെയോ ഇനി നിയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.എം.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ്​ തബ്​ലീഗ്​ പ്രവർത്തകർ അടിവസ്​ത്രങ്ങൾ ധരിക്കാതെ വാർഡിൽ നടന്നുവെന്നും നഴ്​സുമാരോട്​ അശ്ലീല ചിഹ്നങ്ങൾ കാണിച്ചുവെന്നും ആരോപിച്ച്​ വ്യാഴാഴ്​ച എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തിരുന്നു. ആരോഗ്യ പ്രവർത്തകരോട്​ മോശമായി പെരുമാറുന്നവർക്ക്​ കണി​ശമായ നടപടി നേരി​േടണ്ടി വരുമെന്ന്​ ഗാസിയാബാദ്​ എം.പി ജനറൽ വി.കെ സിങ്​ പറഞ്ഞു.

തബ്​ലീഗ്​ ആസ്​ഥാനമായ മർകസിൽ നിന്ന്​ കോവിഡ്​ സംശയിച്ച നിരവധി പേരെ വ്യത്യസ്​ത ആശുപത്രികളിലും മറ്റുമായി നിരീക്ഷണത്തിൽ വെച്ചിട്ടുണ്ട്​.

ഇന്ദോറിൽ ഡോക്​ടർമാർ ആക്രമിക്കപ്പെട്ട സംഭവം അസാധാരണമാണെന്നും നിയമപരമായി സാധ്യമായ നടപടികൾ ഇതിനെതിരെ ഉണ്ടാകുമെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.

Tags:    
News Summary - NSA against Tablighi Jamaat members who misbehaved with medical staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.