ആംആദ്​മി തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി പ്രവാസികൾ വിമാനം കയറി

അമൃതസർ: ആംആദ്​മി പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി 150 പ്രവാസികൾ അമൃത്​സറിലെത്തി. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇവരെ സ്വീകരിച്ചു. കഴിഞ്ഞയാഴ്​ച 250 പ്രവാസികൾ ഡൽഹി വിമാനത്താവളത്തിൽ എത്തുകയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സീസോദിയ ഇവരെ സ്വീകരിക്കുകയും ചെയ്​തിരുന്നു.

വിദേശത്ത്​ താമസിക്കുന്ന ആറായിരത്തോളം ഇന്ത്യക്കാർ സ്വന്തം ചെലവിൽ പഞ്ചാബിലെത്തി പാർട്ടിക്ക്​ വേണ്ടി പ്രവർത്തിക്കുമെന്നും കോൺഗ്രസിനെയും അകാലിദളിനേയും സർക്കാറുണ്ടാക്കാൻ അനുവദിക്കില്ലെന്നും ആംആദ്​മി അവകാശപ്പെട്ടു.

എന്നാൽ, ആംആദ്​മി പഞ്ചാബിൽ വിഘടനവാദികളുമായി ചേർന്ന്​ പ്രവർത്തിക്കുകയാണെന്നും വിമാനം നിറച്ചും ആളുകളെ ഇറക്കുമതി ചെയ്​ത്​ പഞ്ചാബിൽ പ്രശ്​നങ്ങൾ ​സൃഷ്​ടിക്കുന്നുവെന്നും കോൺഗ്രസും അകാലിദളും ആരോപിച്ചു. ആപ്പി​​െൻറ നടപടിക്കെതിരെ തെരഞ്ഞെടുപ്പ്​ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്​ പാർട്ടികൾ. പരാതി പരിഗണിക്കാൻ കമ്മീഷൻ തയാറായിടുണ്ട്​.

അ​േതസമയം, തങ്ങൾ പ്രചരണം നടത്തുന്നത്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ തടയില്ലെന്നാണ്​ കരുതു​ന്നതെന്ന്​ പ്രവാസികൾ പറഞ്ഞു.

Tags:    
News Summary - NRIs Arriving By Plane For AAP Not Ok, Say Other Parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.