ആര്യൻ ഖാൻ കേസ്: സൂത്രധാരൻ ബി.ജെ.പി നേതാവ്

മുംബൈ: ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത ആഡംബര കപ്പൽ മയക്കുമരുന്ന് കേസിനു പിന്നിലെ സൂത്രധാരൻ ബി.ജെ.പി നേതാവ് മോഹിത് കംബോജാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആര്യൻ ഖാനെ തട്ടിക്കൊണ്ടുപോയി പണം അപഹരിക്കാനായിരുന്നു പദ്ധതിയെന്നും നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു.

ക്രൂയിസ് കപ്പലിലെ പാർട്ടിയിൽ പങ്കെടുക്കാൻ ആര്യൻ ഖാൻ ടിക്കറ്റ് എടുത്തിരുന്നില്ല. അമീർ ഫർണിച്ചർവാല, പ്രതിക് ഗാബ എന്നിവരാണ് ആര്യനെ കൂട്ടിക്കൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പദ്ധതി. കേസിന്‍റെ ആദ്യം ദിനം മുതൽ തന്നെ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തുന്നുണ്ട്. സത്യം പുറത്തുപറയാൻ ഷാരൂഖ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ആര്യൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ ഒക്ടോബർ ഏഴിന് രാത്രി ഒഷിവാര ശ്മശാനത്തിനു പുറത്ത് വാങ്കഡെയും കംബോജും നേരിട്ടു കണ്ടിരുന്നതായും നവാബ് ആരോപിച്ചു. അതേസമയം, സമീർ വാങ്കഡെയും പിതാവ് മാലിക്കിനെതിരെ ബോംബോ ഹൈകോടതിയിൽ 1.25 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുത്തിട്ടുണ്ട്.

Tags:    
News Summary - Now, Nawab Malik says Aryan Khan's is a kidnap and ransom case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.