ബാലാവകാശ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: 2015ലെ ബാലാവകാശ നിയമത്തിലെ പുതിയ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്രസർക്കാറിന് സുപ്രീം കോടതി നോട്ടീസ്. 'ഡൽഹി കമീഷൻ ഫോർ പ്രൊട്ടക്ഷൻ ചൈൽഡ് റൈറ്റ്സ്' ആണ് ഭേദഗതിക്കെതിരെ ഹരജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, ഹിമ കോഹ്‍ലി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മറുപടി അറിയിക്കാൻ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

പുതിയ ഭേദഗതിയിലെ 26ാം വകുപ്പനുസരിച്ച് ഏഴുവർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളെ ഗുരുതര കുറ്റകൃത്യങ്ങളുടെയും മൂന്നുവർഷമോ ഏഴുവർഷത്തിൽ കുറവോ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളെ മനഃപൂർവമല്ലാത്ത കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു. ഭേദഗതി ബാലാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.  

Tags:    
News Summary - Notice To Centre On Plea Challenging Amendments To Child Rights Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.