Posted On
date_range Updated On
date_range കള്ളപണം വെളുപ്പിക്കാൻ നോട്ടു നിരോധനം സഹായിച്ചു-ലാലു പ്രസാദ് യാദവ്
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കാൻ മാത്രമാണ് നോട്ട് നിരോധനം സഹായിച്ചതെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. പാവപ്പെട്ടവരെ മണ്ടൻമാരാക്കുകയാണ് മോദി സർക്കാർ ചെയ്തത്. നല്ല കാര്യത്തിനായാണ് നോട്ട് നിരോധനം നടപ്പാക്കുന്നതെന്നാണ് ജനങ്ങൾ കരുതിയതെന്നും ലാലു പറഞ്ഞു.
നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാർഷികദിനമായ ഇന്ന് ബി.ജെ.പി കള്ളപണ വിരുദ്ധ ദിനമായും പ്രതിപക്ഷ പാർട്ടികൾ കറുത്ത ദിനവുമായാണ് ആചരിക്കുന്നത്. വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നോട്ട് നിരോധനത്തിനെതിരെ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.