ബിന്ദ്: അപകടത്തിൽ കാലിന്റെ എല്ലുപൊട്ടിയയാൾക്ക് കാലിന് താങ്ങ് നൽകിയത് കാർഡ്ബോർഡ് കൊണ്ട്. മധ്യപ്രദേശിലെ ആശുപത്രിയിലാണ് സംഭവം. കാല് അനങ്ങാതിരിക്കാൻ വെച്ചുകെട്ടുന്ന പട്ടികക്ക് പകരമാണ് കാർഡ് ബോർഡ് വെച്ചത്.
റോഡപകടത്തിൽ പരിക്കേറ്റയാളെ റാവൊൻ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. അവിടെയുള്ള ഡോക്ടർമാരാണ് കാൽ അനങ്ങാതിരിക്കാൻ പട്ടിക വെച്ച് കെട്ടുന്നതിന് പകരം കാർഡ് ബോർഡ് വെച്ച് കെട്ടിയത്. അവിടെ നിന്ന് ബന്ധുക്കൾ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിയാണ് പിന്നീട് ചികിത്സ തുടർന്നത്.
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഇയാളുടെ വസ്ത്രം മാറ്റാൻ തുടങ്ങിയപ്പോഴാണ് കാലിൽ കാർഡ്ബോർഡ് കെട്ടിയിരിക്കുന്നതായി കണ്ടത്.
ഒടിഞ്ഞ കൈകാലുകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരീസ് ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമല്ലാത്തതിനാലാണ് ഡോക്ടർമാർ കാർഡ്ബോർഡ് ഉപയോഗിച്ചതെന്ന് ജില്ലാ മെഡിക്കൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
'കാർഡ്ബോർഡ് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. ആദ്യം രക്ത സ്രാവം നിർത്തുക, ഒടിഞ്ഞ കാലിന് താങ്ങ് നൽകുക എന്നിവയായിരുന്നു ജീവനക്കാരുടെ പ്രധാന ഉദ്ദേശ്യം. പരിക്കിന്റെ തീവ്രത കാരണം രോഗിയെ കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.