സു​മ​ല​ത അം​ബ​രീ​ഷ്

ബി.ജെ.പിയിലേക്കില്ല -സുമലത എം.പി

ബംഗളൂരു: ബി.ജെ.പിയിൽ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് മാണ്ഡ്യയിലെ സ്വതന്ത്ര എം.പി. സുമലത അംബരീഷ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസിന്‍റെ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത വിജയിച്ചത്. ബി.ജെ.പിയും കോൺഗ്രസും സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.

അടുത്തിടെ മാണ്ഡ്യയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററിൽ സുമലതയുടെ ചിത്രവുമുണ്ടായിരുന്നു. ഇതോടെ സുമലത ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സുമലതയുടെ വിശദീകരണം.

സുമലതയുടെ അടുത്ത അനുയായി സച്ചിദാനന്ദ ബി.ജെ.പിയിൽ ചേർന്നിരുന്നു. അതിനാൽ സുമലതയും വൈകാതെ ബി.ജെ.പിയിൽ എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. സച്ചിദാനന്ദ ബി.ജെ.പിയിൽ ചേർന്നതിനെ താനും ആ പാർട്ടിയിലേക്ക് പോകുമെന്ന തരത്തിൽ വ്യാഖ്യാനിക്കേണ്ടെന്ന് സുമലത പറഞ്ഞു.

ഭാവിപരിപാടി തീരുമാനിക്കാൻ അനുയായികളുടെ പ്രതികരണം തേടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. രാഷ്ട്രീയപാർട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. എന്നാൽ, രാഷ്ട്രീയ പാർട്ടിയെ നയിക്കാനുള്ള ശക്തി നൽകാൻ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും സുമലത പറഞ്ഞു.

Tags:    
News Summary - Not to go BJP - Sumalatha MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.