ന്യൂഡൽഹി: എ.എ.പിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് അവരുടെ പ്രസ്താവന. ആം ആദ്മി പാർട്ടിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സുപ്രിയ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.
ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകൾ ഞങ്ങൾ അന്വേഷിക്കുകയും അവ കീഴടക്കാൻ ശ്രമിക്കുകയും ചെയ്യും. 15 വർഷമായി കോൺഗ്രസ് അധികാരത്തിലിരുന്ന സ്ഥലമാണ് ഡൽഹി. മികച്ച പ്രചാരണം നടത്തി ഡൽഹിയിൽ ശക്തമായി മത്സരിക്കുകയെന്ന കർത്തവ്യമാണ് തങ്ങൾക്ക് നിർവഹിക്കാനുള്ളതെന്നും സുപ്രിയ പറഞ്ഞു.
അരവിന്ദ് കെജ്രിവാൾ ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മത്സരിച്ചു. ഗോവയിലും ഉത്തരാഖണ്ഡിലും ഞങ്ങളും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസവും എ.എ.പിക്ക് കിട്ടിയ വോട്ടും നോക്കിയാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.
ബി.ജെ.പി ഇല്ലായിരുന്നുവെങ്കിൽ രണ്ടിടത്തും കോൺഗ്രസിന് ബി.ജെ.പിയെ മറികടക്കാൻ സാധിക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. 40ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. എ.എ.പിയുടെ നേട്ടം 30ൽ താഴെ സീറ്റുകളിൽ ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.