ബംഗളൂരു: രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കർണാടകയിലെ ശിവയോഗി മന്ദിരത്തിലെത്തി വീരശൈവ സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതത്തെ ഉപയോഗിക്കാൻ തങ്ങൾ അനുവദിക്കില്ല. താൻ ഇവിടെ എത്തിയത് രാഷ്ട്രീയക്കാരനായല്ല, നുഗ്രഹത്തിനായിട്ടാണെന്നും അമിത് ഷാ പറഞ്ഞു.
വീരശൈവ- ലിംഗായത്ത് സമുദായങ്ങളെ വിഭജിക്കാൻ അനുവദിക്കില്ല. ലിംഗായത്തുകൾക്ക് പ്രത്യേക പദവി നൽകി വിഭജിക്കുകയെന്നത് കോൺഗ്രസ് ഗൂഢാലോചനയാണ്. ഇൗ കുറ്റത്തിൽ ഒഴിഞ്ഞുമാറാൻ കോൺഗ്രസിനെ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ മത പദവി നല്‍കാനുള്ള അന്തിമ തീരുമാനം സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രത്തിന് വിട്ടിരുന്നു. ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.