മോദി സർക്കാറിനെ പിന്തുണച്ച അണ്ണാ ഡി.എം.കെക്കെതിരെ എം.കെ. സ്റ്റാലിൻ

ചെന്നൈ: പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിൽ മോദി സർക്കാറിനെ പിന്തുണച്ച് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ബന്ധുക്കളുടെ വീട്ടിലെ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന ഫലം കണ്ടെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. അണ്ണാ ഡി.എം.കെയും ബി.ജെ.പിയും സഖ്യത്തിലാണെന്നും സ്റ്റാലിൻ ആരോപിച്ചു. 

ജി.എസ്.ടി, 15ാം ധനകാര്യ കമീഷൻ, നീറ്റ്, ഹിന്ദി അടിച്ചേൽപിക്കൽ, വർഗീയ രാഷ്ട്രീയം തുടങ്ങി തമിഴ്നാടിനെ പ്രതിസന്ധിയിലാക്കിയ നിരവധി നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടും ബി.ജെ.പിക്കൊപ്പം നിന്നത് ഇതിന് തെളിവാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. 

മോദി സർക്കാറിനെതിരായ അവിശ്വാസ പ്ര മേയത്തെ പിന്തുണച്ച് അണ്ണാ ഡി.എം.കെ എം.പിമാർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത് അവിശ്വാസ പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്താൻ കേന്ദ്രസർക്കാറിനെ സഹായിച്ചു. 

Tags:    
News Summary - Non Confidence Motion: DMK Leader MK Stalin Attack to Anna DMK -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.