ജില്ലാ ജഡ്ജിയുടെ കാറിടിച്ച് ഡെലിവറി ബോയ് മരിച്ചു

നോയിഡ: ജില്ലാ ജഡ്ജിയുടെ കാർ ബൈക്കിലിടിച്ച് ഫുഡ് ഡെലിവറി ബോയ് മരിച്ചു. നോയിഡയിലെ പാർത്താല റൗണ്ടിൽ പുലർച്ചെ 1.30 നാണ് സംഭവം. സൊമാറ്റോയുടെ ഡെവലിവറി എക്സിക്യൂട്ടീവായ 27കാരൻ ബുലന്ദേശ്വർ സ്വദേശി പർവീന്ദർ കുമാർ ആണ് മരിച്ചത്.

അപകടമുണ്ടായ ഉടൻ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. അപകടം നടന്നയുടൻ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

അമിത വേഗതയിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. കാറിന്റെ ബോണറ്റിൽ ‘ജില്ലാ ജഡ്ജി’ എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടായിരുന്നു.

അപകടം നടന്നപ്പോൾ കാറിൽ എത്രയാളുണ്ടായിരുനു എന്നതിനെ കുറിച്ച് അറിയില്ല. പൊലീസ് സ്ഥലത്തെത്തുമ്പോൾ സംഭവ സ്ഥലത്ത് ആരുമുണ്ടായിരുന്നില്ല. ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. വാഹനം പൊലീസ് സ്റ്റേഷനിലെത്തിച്ചു. മനപൂർവമല്ലാത്ത നരഹത്യക്കും അ​ശ്രദ്ധമായ ഡ്രൈവിങ്ങിനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Noida Delivery Man Dies After Car With "District Judge" Sticker Rams His Bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.