കർണാടകയിലെ ഗദഗ് ജില്ലയിലെ ദംബലിലെ പഞ്ചായത്ത് ഓഫിസ്
സ്ത്രീകൾ താഴിട്ടുപൂട്ടിയപ്പോൾ
ബംഗളൂരു: ‘സമ്പൂർണ വെളിയിട വിസർജന വിമുക്ത പഞ്ചായത്ത്’ എന്ന പ്രഖ്യാപനം നടത്തി വർഷങ്ങളായിട്ടും ഗ്രാമത്തിൽ മതിയായ ശൗചാലയങ്ങളില്ല, ഒടുവിൽ സ്ത്രീകൾ പഞ്ചായത്ത് ഓഫിസ് തന്നെ താഴിട്ടുപൂട്ടി. കർണാടകയിലെ ഗദഗ് ജില്ലയിലെ ദംബലിലാണ് സംഭവം.
2018ൽ ഗദഗ് ജില്ലയെ സമ്പൂർണ വെളിയിട വിസർജന മുക്തമായി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഗ്രാമങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു. എന്നാൽ, വർഷങ്ങളായിട്ടും ശൗചാലയങ്ങൾ മാത്രം നിർമിച്ചു നൽകിയില്ല. ഇതോടെ ഗ്രാമവാസികൾ വെളിയിടത്തിൽതന്നെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ നിർബന്ധിതരായി.
സാംക്രമികരോഗങ്ങൾക്ക് ഇതാണ് കാരണമെന്നായി അധികൃതർ. തങ്ങളുടെ ദുരവസ്ഥ നാട്ടുകാർ നിരവധി തവണ പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തി നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. ഇതോടെയാണ് രോഷാകുലരായ നൂറുകണക്കിന് സ്ത്രീകളെത്തി പഞ്ചായത്ത് ഓഫിസ് പൂട്ടിയത്.
ഉടനടി ശൗചാലയങ്ങൾ നിർമിച്ചുനൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെ രണ്ടുമണിക്കൂറിന് ശേഷമാണ് സ്ത്രീകൾ ഓഫിസ് തുറന്നുകൊടുത്തത്.
പുതിയ ശൗചാലയങ്ങൾ നിർമിക്കണമെന്നും പൊട്ടിപ്പൊളിഞ്ഞവ നന്നാക്കണമെന്നും നിരവധിതവണ ആവശ്യപ്പെട്ടിരുന്നതായി ദംബൽ സ്വദേശികളായ നീലവ്വ ദൊഡ്ഡമണി, രേണുക പാട്ടീൽ എന്നിവർ പറഞ്ഞു.
അതേസമയം, കോവിഡ് കുത്തിവെപ്പിന്റെയും ബോധവത്കരണത്തിന്റെയും തിരക്കിലായതിനാൽ മെറ്റാന്നിനും സമയം കിട്ടിയിെല്ലന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.