ഒളിമ്പിക് അസോ.സി.ഇ.ഒ നിയമനം: പിന്നോട്ടില്ലെന്ന് പി.ടി. ഉഷ

ന്യൂഡൽഹി: ഭൂരിപക്ഷം എക്സിക്യൂട്ടിവ് അംഗങ്ങളും എതിർത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (​ഐ.ഒ.എ) സി.ഇ.ഒ നിയമനം റദ്ദാക്കില്ലെന്ന് പ്രസിഡന്റ് പി.ടി. ഉഷ എം.പി. രഘുറാം അയ്യരെ ലക്ഷങ്ങൾ ശമ്പളം നൽകി നിയമിച്ചതിൽ ഐ.ഒ.എയിലെ 12 എക്സിക്യൂട്ടിവ് അംഗങ്ങളും എതിർപ്പറിയിച്ചിരുന്നു. ഉഷ സമ്മർദം ചെലുത്തിയെന്നായിരുന്നു ആരോപണം.

സി.ഇ.ഒ ജോലി തുടങ്ങിയെന്നും ശരിയായ മാർഗത്തിലൂടെയായിരുന്നു നിയമനമെന്നും ഡൽഹിയിൽ കായിക മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച അവാർഡ് ഏറ്റുവാങ്ങാനെത്തിയ ഉഷ പറഞ്ഞു. അറിയപ്പെടുന്ന ഒരാളെ നിയമിച്ചാൽ കായികരംഗത്തിന് വലിയ സഹായമാകും.

അതു മാത്രമേ താൻ ചിന്തിച്ചിട്ടുള്ളൂവെന്നും ഉഷ പറഞ്ഞ​ു. സി.ഇ.ഒയുടെ നിയമനത്തിൽ എതിർപ്പുള്ള 12 എക്സിക്യൂട്ടിവ് അംഗങ്ങൾ ഒപ്പിട്ട സസ്​പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയതായി വാർത്തകളുണ്ടായിരുന്നു. ഇത്തരം ഒരു വിവരം തനിക്കോ സി.ഇ.ഒക്കോ ലഭിച്ചിട്ടില്ലെന്ന് ഉഷ പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - No question of going back on IOA CEO's appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.