മുംബൈ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് പ്രസിഡന്റാകുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നാന പട്ടോലെ. പാർട്ടി അധ്യക്ഷനാകാൻ രാഹുൽ ഗാന്ധി വിമുഖത കാണിക്കുകയാണെങ്കിൽ അശോക് ഗെഹ്ലോട്ട് മികച്ച തെരഞ്ഞെടുപ്പാണെന്നും നാന പട്ടോലെ വ്യക്തമാക്കി.
ഇതെല്ലാം പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങളാണ്. രാഹുൽ ഗാന്ധിക്ക് പാർട്ടി അധ്യക്ഷനാകാൻ താൽപര്യമില്ലെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഗെഹ്ലോട് ആണ് പ്രസിഡന്റാകുന്നതെങ്കിൽ ഒരു പ്രശ്നവുമില്ല. ഇതാണ് കോൺഗ്രസിനകത്തെ ജനാധിപത്യം-നാന പട്ടോലെ പറഞ്ഞു.
കുടുംബവാഴ്ചയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി രാഷ്ട്രീയമെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ അവർ അങ്ങനെയാണ് കുറ്റപ്പെടുത്തുന്നത്. സ്വജനപക്ഷപാതത്തിന്റെ പേരിൽ ഞങ്ങളെ പരിഹസിക്കുന്നവർക്ക് നാഗ്പൂരിൽ ഒരു കുടുംബമുണ്ട്. രാജ്യത്തുടനീളമുള്ള ബി.ജെ.പിയുടെ രാഷ്ട്രീയം ആ കുടുംബത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പാർട്ടി അധ്യക്ഷനായി ആരു തെരഞ്ഞെടുക്കപ്പെട്ടാലും കോൺഗ്രസ് അംഗങ്ങൾ പൂർണ പിന്തുണ നൽകുമെന്നും നാന പട്ടോലെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20നാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.