ഭോപ്പാൽ ഏറ്റുമുട്ടൽ: എൻ.ഐ.എ അന്വേഷിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഭോപ്പാൽ: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കകം പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്. സംഭവത്തിൽ അന്വേഷണം നടത്തേണ്ട കാര്യമില്ല. എന്നാൽ, പ്രതികൾ ജയിൽ ചാടിയതിനെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിന് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും ഭൂപേന്ദ്ര സിങ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി കിരൺ റിജിജുവും വിഷയത്തിൽ മധ്യപ്രദേശ് സർക്കാറിനെയും പൊലീസിനെയും അനുകൂലിച്ച് രംഗത്തെത്തി. പൊലീസിനെയും അധികൃതരെയും ചോദ്യം ചെയ്യുന്ന മനോഭവം മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അതീവസുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ചശേഷമാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും തുടര്‍ന്ന്  നഗരപരിധിക്കു പുറത്തുണ്ടായ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് ഭാഷ്യം.
ഞായറാഴ്ച അര്‍ധരാത്രിക്കും പുലര്‍ച്ചെ രണ്ടിനുമിടയിലാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും തിരച്ചിലിനിടെ ഭോപ്പാല്‍ അതിര്‍ത്തി പ്രദേശമായ മലിഖേഡയില്‍ വെച്ച്  ഏറ്റുമുട്ടലിലാണ് തടവുകാര്‍ കൊല്ലപ്പെട്ടതെന്നും ഭൂപേന്ദ്ര സിങ് പറഞ്ഞിരുന്നു. നിരോധിത സിമി പ്രവര്‍ത്തകരായ അംജദ് ഖാന്‍, സാക്കിര്‍ ഹുസൈന്‍ സാദിഖ്, മുഹമ്മദ് സാലിഖ്, മുജീബ് ശൈഖ്, മഹ്ബൂബ് ഗുഡു, മുഹമ്മദ് ഖാലിദ് അഹ്മദ്, അഖീല്‍, മജീദ്് എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ  ദുരൂഹതയുണ്ടെന്ന്​ കൊല്ലപ്പെട്ട മുഹമ്മദ്​ ഖാലിദ്​ അഹമ്മദി​​െൻറ  അഭിഭാഷകൻ തഹവ്വുർ ഖാൻ ആരോപിച്ചിട്ടുണ്ട്. സിമി ക്യാമ്പ്​ കേസി​​െൻറ നിലയനുസരിച്ച്​ ഖാലിദിന്​ അനുകൂല വിധി ലഭിക്കുമെന്ന്​ വ്യക്​തമായിരുന്നുവവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസും ആം ആംദ്മി പാർട്ടിയും പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ സംശയം പ്രകടിപ്പിച്ച്​ രംഗത്തെത്തിയിരുന്നു. ‘അവർ ജയിൽ ചാടിയതാണോ അതോമുൻകുട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാൻ അനുവദിച്ചതാണോ’ എന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി ദിഗ്​വിജയ്​ സിങ്​ ട്വീറ്റ്​ ചെയ്​തു. ഇതേക്കുറിച്ച്​ അന്വേഷിക്കണമെന്നും ദിഗ്​വിജയ്​ സിങ്​ ആവശ്യപ്പെട്ടിരുന്നു.

 

Tags:    
News Summary - No probe needed in SIMI activists' encounter, says MP Home Minister Bhupendra Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.