മഹാഗഡ്​ബന്ധനിൽ ഇടതുപാർട്ടികൾക്ക്​ ഇടമില്ലാത്തത്​ ഖേദകരം - യെച്ചൂരി

പാട്​ന: ബിഹാറിലെ മഹാഗഡ്​ബന്ധനിൽ ഇടതു പാർട്ടികൾക്ക്​ ഇടമില്ലാത്തത്​ ഖേദകരമാണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി.

മഹാഗഡ്​ബന്ധനിൽ ഇടം കണ്ടെത്താനായില്ലെന്നത്​ ഖേദകരമാണ്​. ഇടതുപക്ഷവും രാഷ്​ട്രീയ ജനതാദള ും നേരത്തെയുള്ള സുഹൃത്തുക്കളാണ്​. മതനിരപേക്ഷത ഉറപ്പുവരുത്താൻ രണ്ടു പാർട്ടികളും ഒരുമിച്ച്​ പ്രവർത്തിക്കുമെന്നും സിതാറാം യെച്ചൂരി പറഞ്ഞു.

ബെഗുസരായിയിൽ ഇടതുപക്ഷം സ്വന്തം സ്​ഥാനാർഥിയെ മത്​സരിപ്പിക്കുന്നുണ്ട്​. മറ്റിടങ്ങളലെല്ലാം ബി.ജെ.പിയെ തകർക്കാൻ വേണ്ടി മഹാഗഡ്​ബന്ധനെ പിന്തുണക്കുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

മുൻ ജെ.എൻ.യു യൂണിയൻ പ്രസിഡൻറ്​ കനയ്യ കുമാറിൻെറ പ്രചരണാർഥം ബെഗുസരായിയിൽ എത്തിയതായിരുന്നു യെച്ചൂരി. സി.പി.ഐ സ്​ഥാനാർഥിയായ കനയ്യക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ്​ സിങ്ങും ആർ.ജെ.ഡിയുടെ തൻവീർ ഹസനുമാണ്​ മത്​സരിക്കുന്നത്​.

ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്​ മുന്നിൽ ഒരു വിഷയം മാത്രമേയുള്ളൂവെന്നും അത്​ മോദി സർക്കാറിനെ തകർക്കുകയാ​െണന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ഏഴുഘട്ടത്തിലും പോളിങ്​ നടക്കുന്ന ബിഹാറിൽ മൂന്നു ഘട്ട തെരഞ്ഞെടുപ്പ്​ പൂർത്തിയായി. നാലാം ഘട്ടം ഏപ്രിൽ 29ന്​ നടക്കും.

Tags:    
News Summary - No Place For Us In Bihar Gathbandhan. Very Regrettable": Sitaram Yechury -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.