2022ലെ തെരഞ്ഞെടുപ്പിലും ജയിക്കും; അടുത്ത അഞ്ച്​ വർഷത്തേക്കുള്ള പദ്ധതി തയാറാക്കിയെന്ന്​ യോഗി

ലഖ്​നോ: 2022ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിൽ വിജയിക്കുമെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​. അടുത്ത അഞ്ച്​ വർഷത്തേക്കുള്ള പദ്ധതി തയാറാക്കിയെന്നും ആദിത്യനാഥ്​ പറഞ്ഞു. ന്യൂസ്​ 18 ചാനൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമർശം.

കഴിഞ്ഞ നാല്​ വർഷത്തിനുള്ളിൽ നാല്​ ലക്ഷം യുവാക്കൾക്ക്​ ജോലി നൽകി. പ്രതിശീർഷ വരുമാനം ഇരട്ടിയാക്കി. യു.പിയിൽ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനുള്ള നയം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.പി സർക്കാറിന്‍റെ അഭിമാന പദ്ധതിയായ ഫിലിം സിറ്റിയെ കുറിച്ചും അദ്ദേഹം അഭിപ്രായപ്രകടനം നടത്തി.

യു.പി ഫിലിം സിറ്റിയുടെ ഭാഗമാകാൻ ആരെയും നിർബന്ധിക്കില്ല. മഹാരാഷ്​ട്ര സർക്കാർ ചലച്ചിത്ര പ്രവർത്തകർക്ക്​ സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടു. ഒരു അധോലോക നായകനും യു.പിയിൽ സ്ഥാനമുണ്ടാവില്ലെന്നും യോഗി ആദിത്യനാഥ്​ ചൂണ്ടിക്കാട്ടി.

Tags:    
News Summary - 'No Place for Dons in UP, Vikas Only Focus': Confident of Winning 2022 Polls, CM Yogi Ready with 5-yr Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.