ധാർമികതയില്ല; രാഷ്ട്രീയം ചാക്കിട്ടു പിടുത്തമായി -തെര​െഞ്ഞടുപ്പ്​ കമീഷണർ

ന്യൂഡല്‍ഹി: രാഷ്​ട്രീയത്തിൽ ധാർമികത നഷ്​ടമായെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷണർ ഒ.പി റാവത്ത്​. എതിർചേരിയിലുള്ളവരെ ചാക്കിട്ടു പിടിക്കുന്നതും ഭീഷണിപ്പെടുത്തി വശത്താക്കുന്നതുമായി ഇന്നത്തെ രാഷ്​ട്രീയം മാറിയിരിക്കുന്നു. എങ്ങനെയും ജയിക്കുക എന്നതു മാത്രമാണ്​ ഇക്കാലത്തെ ലക്ഷ്യം. ഇങ്ങനെ ജയിച്ചു കയറുന്നവരെ മഹാൻമാരായി വാഴ്​ത്തുകയും ചെയ്യുന്നുവെന്നും റാവത്​ പറഞ്ഞു. 

ന്യൂഡല്‍ഹിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്- രാഷ്ട്രീയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് തിരഞ്ഞെടുപ്പ് കമീഷണര്‍ രാഷ്ട്രീയത്തിലെ അധാര്‍മികതക്കെതിരെ പ്രതികരിച്ചത്​. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വിമർശനമെന്നതും ശ്രദ്ധേയമാണ്.

രാഷ്​ട്രീയത്തി​െല ഇൗ അധാർമിക പ്രവണതക്കെതിരെ മധ്യമങ്ങളും ജനങ്ങളും ജനാധിപത്യത്തിൽ വിശ്വാസമുള്ള എല്ലാവരും രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.  

തെര​െഞ്ഞടുപ്പ്​ സ്വതന്ത്രവും നീതിയക്​തവും സുതവര്യവുമാകു​േമ്പാഴാണ്​ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്​. എന്നാൽ, സാമാജികരെ വിലക്കെടുക്കുന്നത്​ മികച്ച രാഷ്​ട്രീയ പ്രവർത്തനമായാണ്​ ഇപ്പോൾ ചിത്രീകരിക്കപ്പെടുന്ന​െതന്നും റാവത്ത്​ പറഞ്ഞു. പണം നല്‍കി വാര്‍ത്ത വരുത്തുന്നത് രണ്ടുവര്‍ഷം തടവുശിക്ഷ നല്‍കാവുന്ന തിരഞ്ഞെടുപ്പ് കുറ്റമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുജറാത്തില്‍ വോട്ടുചെയ്തശേഷം ബാലറ്റ് പേപ്പര്‍ ബി.ജെ.പി. നേതാക്കളെ കാണിച്ച രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേകാധികാരം ഉപയോഗിച്ച് റദ്ദാക്കിയിരുന്നു. 
 

Tags:    
News Summary - NO Morality in Politics Says OP Rawat -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.