ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ യാതൊരു തെറ്റും സംഭവിക്കില്ല; ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാൾ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തെറ്റായ പ്രവർത്തനങ്ങൾ ഉണ്ടാവില്ലെന്ന് ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ. സ്ട്രോങ്ങ് റൂമുകളിൽ 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മനോജ് അഗർവാൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്നും വോട്ടിങ്ങ് മെഷിനുകളിൽ കൃതൃമം കാണിച്ചുവെന്നുമുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള ടിഎംസി നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളെ അടിസ്ഥാനരഹിതം എന്നാണ് മനോജ് അഗർവാൾ വിശേഷിപ്പിച്ചത്. മാത്രമല്ല, ആരോപണങ്ങൾ ഉന്നയിക്കുന്നതിന് കാരണവും തെളിവുകളും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച തന്‍റെ ഭബാനിപൂർ മണ്ഡലത്തിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ്ങ് റൂമിന് പുറത്ത് മമത മണിക്കൂറുകളോളം ചെലവഴിച്ചതിനു പിന്നാലെയാണ്  മനോജ് അഗർവാളിന്‍റെ ആരോപണം. മാത്രമല്ല സ്ട്രോങ്ങ് റൂം കേന്ദ്രങ്ങളിൽ സുരക്ഷ സേന ശക്തമായ ജാഗ്രതയാണ് പാലിക്കുന്നത്.

തെരഞ്ഞെടുപ്പ് ക്രമക്കേടുകളും വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിച്ചുവെന്നും ആരോപിച്ച് ടിഎംസി സ്ഥാനാർത്ഥികളായ കുനാൽ ഘോഷും ശശി പഞ്ചയും വ്യാഴാഴ്ച വൈകുന്നേരം സെൻട്രൽ കൊൽക്കത്തയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സി.സി.ടി.വി ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ, സ്‌ട്രോങ് റൂമുകൾക്കുള്ളിൽ പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം വെളിപ്പെടുത്തിയതായി ടിഎംസി നേതാക്കൾ ആരോപിച്ചു. ഈ ആരോപണങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. 

Tags:    
News Summary - No mistakes will be made in counting centres in Bengal; Chief Electoral Officer Manoj Agarwal denies allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.