​െഎ.ടി രംഗത്ത്​ ജോലി സുരക്ഷയില്ല; യുവ എഞ്ചിനീയർ ആത്​മഹത്യ ചെയ്​തു

പുനെ: ​െഎ.ടി രംഗത്ത്​ ജോലി സ്​ഥിരതയില്ലെന്ന്​ ആരോപിച്ച്​ യുവ സോഫ്​റ്റ്​വെയർ എഞ്ചിനീയർ ആത്​മഹത്യ ചെയ്​തു. ആന്ധ്രപ്രദേശ്​ സ്വദേശി ഗോപീകൃഷ്​ണ ദുർഗപ്രസാദ്​ (25) ആണ്​ മരിച്ചത്​. ബുധനാഴ്​ച പുലർച്ചെയായിരുന്നു സംഭവം. 

പുനെ വിമാൻ നഗറിലെ ഹോട്ടലിലായിരുന്നു ഗോപീകൃഷ്​ണ താമസിച്ചിരുന്നത്​. ഹോട്ടലി​​െൻറ ടെറസിൽ നിന്ന്​ താഴേക്ക്​ ചാടിയാണ്​ ആത്​മഹത്യ ചെയ്​തത്​. ഇയാളുടെ ഇടതുകൈയിൽ 25 മുറിവുകളുണ്ടായിരുന്നു​. ഞരമ്പു മുറിച്ച്​ ആത്​മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ്​ ടെറസ്സിൽ നിന്ന്​ താഴേക്ക്​ ചാടിയതെന്ന്​ ​െപാലീസ്​ പറഞ്ഞു. ഹോട്ടൽ മാനേജരാണ്​ സംഭവം ​െപാലീസിനെ അറിയിച്ചത്​. 

ഗോപീകൃഷ്​ണയുടെ മുറിയിൽ നിന്നും ആത്​മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്​.  ഇംഗ്ലീഷിലെഴുതിയ ആത്​മഹത്യാ കുറിപ്പിൽ ​െഎ.ടി മേഖലയിൽ ജോലി സുരക്ഷയില്ലെന്നും ത​​െൻറ കുടുംബത്തെ കുറിച്ച്​ വേവലാതിയുണ്ടെന്നും വ്യക്​തമാക്കുന്നു. 

മുൻപ്​ ഡൽഹിയിലും ഹൈദരാബാദിലും ജോലി ചെയ്​തിരുന്ന ഗോപീകൃഷ്​ണ പുനെയിൽ ജോലിക്ക്​ ചേർന്നിട്ട്​ മൂന്ന്​ ദിവസം ആകുന്നതേയുള്ളൂ. വിമാൻ നഗറിലെ ഹോട്ടലിൽ കമ്പനി തന്നെ താമസവും ഒരുക്കിയിരുന്നു. സാസോൺ ജനറൽ ആശുപത്രിയിൽ പോസ്​റ്റ്​ മോർട്ടത്തിന്​ ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു. 

Tags:    
News Summary - no job security in IT sector; engineer commuited suicoide -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.