റിപബ്ലിക് ദിന പരിപാടിയിൽ വിദേശ രാഷ്ട്രത്തലവൻ പ​ങ്കെടുക്കില്ല

ന്യൂഡൽഹി: ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തിന് മുൻവർഷങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ഇത്തവണ മുഖ്യാതിഥിയായി വിദേശ രാഷ്ട്രത്തലവൻ ഉണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കോവിഡ്​ മഹാമാരിയാണ്​ ഇതിന്​ കാരണമെന്ന്​ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വെർച്വൽ വാർത്താസമ്മേളനത്തിൽ വ്യക്​തമാക്കി.

റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇന്ത്യ ക്ഷണിച്ചിരുന്നു. അ​േദ്ദഹം ക്ഷണം സ്വീകരിച്ചതായി ഡിസംബറിൽ ഇന്ത്യ സന്ദർശിച്ച യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിക്കുകയും ചെയ്​തിരുന്നു. എന്നാൽ, രാജ്യത്ത്​ ജനിതകമാറ്റം വന്ന വൈറസിന്‍റെ വ്യാപനത്തെ തുടർന്ന്​ ബോറിസ് ജോൺസൻ ജനുവരി 5ന് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ യു.കെയിൽ തുടരേണ്ടത് അത്യാവശ്യമാണെന്ന്​ അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ കഴിയാത്തതിലുള്ള ഖേദം അദ്ദേഹം പ്രധാനമന്ത്രി മോദിയെ അറിയിച്ചു.

അതേസമയം, കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ പ്രക്ഷോഭം തുടരുന്ന കർഷകർ റിപബ്ലിക്​ ദിനത്തിൽ തലസ്​ഥാനത്ത്​ ട്രാക്​ടർ റാലിയടക്കമുള്ള സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇത്​ റിപബ്ലിക്​ ദിനാഘോഷത്തിന്‍റെ പൊലിമ കുറക്കുമെന്നും പരിപാടികൾക്ക്​ എന്തെങ്കിലും തടസ്സം നേരിട്ടാൽ ലോകത്തിന് മു​ന്നിൽ തെറ്റായ സന്ദേശം നൽകുമെന്നും​ കേന്ദ്ര കൃഷി സഹ മന്ത്രി കൈലാഷ് ചൗധരി പറഞ്ഞു. ട്രാക്​ടർ റാലി പിൻവലിക്കണമെന്നും അദ്ദേഹം കർഷകസംഘടനകളോട്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - No foreign head of State to attend Republic Day event this year as chief guest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.