22 മുതൽ ട്രെയിനുകളിൽ ഭക്ഷണം ലഭിക്കില്ല

ന്യൂഡൽഹി: കോവിഡ്​ 19 ബാധയെ തുടർന്ന്​ രാജ്യത്ത്​ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ശക്​തമായ നടപടികളുമായി റെയി ൽവേ രംഗത്ത്​. മാർച്ച്​ 22 മുതൽ ട്രെയിനുകളിൽ പ്രവർത്തിക്കുന്ന കാറ്ററിങ്​ സേവനങ്ങളെല്ലാം നിർത്തലാക്കുമെന്ന്​ ഐ.ആർ.സി.ടി.സിയുടെ പുതിയ ഉത്തരവിൽ അറിയിച്ചു. ഇന്ത്യൻ റെയിൽവേ കാറ്ററിങ്​ ആൻഡ്​ ടൂറിസം കോർപറേഷന്​ കീഴിലുള്ള ഫുഡ്​ പ്ലാസകളും റിഫ്രഷ്​മ​െൻറ്​ റൂമുകളും സെൽ കിച്ചണുകളും ഒരു മുന്നറിയിപ്പുണ്ടാകുന്നത്​ വരെ അടച്ചിടുമെന്നും അവർ അറിയിച്ചു.

അതേസമയം ട്രെയിനുകളിൽ പുറത്ത്​ നിന്ന്​ കൊണ്ടുവന്ന്​ ഭക്ഷണവിതരണം നടത്തുന്നവർ അത്​ തുടരും. ട്രെയിനുകളിൽ തന്നെ ഭക്ഷണം ഒരുക്കണമെന്ന നിർബന്ധിത സാഹചര്യം വന്നാൽ ചായയും കാപ്പിയും മാത്രം ലഭ്യമാകുന്ന വിധത്തിൽ കുറഞ്ഞ ജീവനക്കാരെ മാത്രം ഏർപ്പാടാക്കി വിതരണം ചെയ്യുമെന്നും ​ ഐ.ആർ.സി.ടി.സി അധികൃതർ പറഞ്ഞു.

Tags:    
News Summary - No Food Services In Trains From March 22-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.