ഇക്കുറിയും ഇ-വോട്ടില്ല; പ്രവാസികൾക്ക്​ നിരാശ തന്നെ

ന്യൂഡൽഹി: പ്രവാസികൾക്ക്​ ഇ-തപാൽ വോട്ട്​ സൗകര്യം ഇക്കുറിയില്ല. ഇതി​െൻറ നടപടിക്രമങ്ങൾക്ക്​ അന്തിമരൂപം നൽകാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇലക്​ട്രോണിക്​ തപാൽ വോട്ടിന്​ തെരഞ്ഞെടുപ്പു കമീഷനും കേന്ദ്രസർക്കാറും അനുകൂലമാണ്​. എന്നാൽ, ഒറ്റയടിക്ക്​ എല്ലാ പ്രവാസികൾക്കുമായി അത്​ നടപ്പാക്കാൻ കഴിയില്ലെന്നാണ്​ വിദേശകാര്യ മന്ത്രാലയം കമീഷനെ അറിയിച്ചിട്ടുള്ളത്​.

ഗൾഫ്​ നാടുകളിലെ പ്രവാസികൾക്ക്​ ആദ്യഘട്ടത്തിൽ പരിഗണന നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇതിനെല്ലാമിടയിൽ, വോ​ട്ടെടുപ്പ്​ സമയത്ത്​ നാട്ടിലുള്ള വോ​ട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക്​ മാത്രമാണ്​ വോട്ടുചെയ്യാൻ കഴിയുക.

80 കഴിഞ്ഞവർക്കും സേനാംഗങ്ങൾക്കും പോസ്​റ്റൽ വോട്ടിന്​ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്​. കോവിഡ്​ ബാധിതർക്ക്​ വോട്ടുചെയ്യാൻ പോളിങ്​ ബൂത്തിൽ പ്രത്യേക ക്രമീകരണം ഉണ്ടാവും.

കേരളത്തിൽ ഇക്കുറി പോളിങ്​ ബൂത്തുകളുടെ എണ്ണത്തിൽ ഇര​ട്ടിയോളം വർധനയുണ്ട്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 21,498 ആയിരുന്നത്​ ഇപ്പോൾ 40,771 ആയി ഉയർത്തി. കോവിഡ്​കാലത്തെ നിയന്ത്രണങ്ങൾ കൂടി മുൻനിർത്തിയാണിത്​. 

Tags:    
News Summary - No e-vote this time around; Expatriates are disappointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.