പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് കൂടുതൽ നിയമസംരക്ഷണം, കേസുകൾ വേഗത്തിൽ തീർപാക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് കൂടുതൽ നിയമസുരക്ഷ ഉറപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തരുതെന്ന് മന്ത്രാലയം അറിയിച്ചു.

കോടതി കേസുകളിൽ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുകയും ഇവർ കൃത്യമായി വിസ്താരത്തിന് എത്തുന്നുണ്ടെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഉറപ്പിക്കണമെന്നും ഉത്തരവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിലും വേഗത്തിൽ നീതി ഉറപ്പാക്കണം. എഫ്‌.ഐആർ രേഖപ്പെടുത്തുന്നത് മുതൽ കോടതി കേസ് തീർപ്പാക്കുന്നത് വരെ ശരിയായ മേൽനോട്ടം ഉറപ്പാക്കാനാണ് നിർദേശം.

കേസുകളുടെ അന്വേഷണം 60 ദിവസത്തിൽ കൂടുതൽ വൈകിപ്പിച്ചാൽ ജില്ല, സംസ്ഥാന തലത്തിൽ പരിശോധന നടത്തും. അടിയന്തര സാഹചര്യമാണെങ്കിൽ അന്വേഷണം വേഗത്തിലാക്കാൻ ജില്ല പൊലീസ് സൂപ്രണ്ടിനെയും നിയമിക്കും. പട്ടികജാതി പട്ടികവർഗ വിഭാഗം കൂടുതൽ വേട്ടയാടപ്പെടുന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സംരക്ഷണത്തിനായി 1989ലെ എസ്.സി, എസ്.റ്റി നിയമം 2015ൽ ഭേദഗതി വരുത്തിയിരുന്നു. 

Tags:    
News Summary - No Delay Filing Of Cases In Crimes Against SC/STs: Centre To States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.