ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസുമായുള്ള സഖ്യത്തിൽ ധാരണയായില്ലെന്ന് ഉവൈസി

ന്യൂഡൽഹി: ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ ധാരണയായില്ലെന്ന് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം.

നവംബർ 11നാണ് ജൂബിലി ഹിൽസിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14നാണ് വോട്ടെണ്ണൽ. കോൺഗ്രസ് നവീൻ യാദവിനെയാണ് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ബി.ആർ.എസ് എം.എൽ.എയുടെ മരണത്തെ തുടർന്നാണ് ജൂബിലി ഹിൽസിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി നല്ല ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും സഖ്യം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ഉവൈസി പ്രതികരിച്ചു.

ബിഹാർ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് ഉവൈസി

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. നേരത്തെ മത്സരിച്ചതിനേക്കാളും അഞ്ചിരട്ടി സീറ്റിൽ ഇക്കുറി ബിഹാറിൽ നിന്നും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിൽ ഒരു ബദൽ രാഷ്ട്രീയം ഉയർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും കോൺഗ്രസും ആർ.ജെ.ഡിയും തമ്മിലുള്ള സഖ്യങ്ങൾ തമ്മിൽ മാത്രമാണ് ബിഹാറിൽ മത്സരമെന്നും ഉവൈസി പറഞ്ഞു.

സഖ്യത്തിനൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ട് ലാലു പ്രസാദ്, തേജസ്വി യാദവ് എന്നിവറക്ക് കത്തയച്ചിരുന്നു. എന്നാൽ, ഒരു പ്രതികരണണവും ഉണ്ടായില്ല. ഇപ്പോൾ ഞങ്ങൾക്ക് പാർട്ടി വളർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാന മനസുള്ള മറ്റ് പാർട്ടികളുമായി ചർച്ച നടത്തുമെന്നും ഉഉവസി പറഞ്ഞു.

Tags:    
News Summary - 'No decision made regarding alliance with Cong': Asaduddin Owaisi ahead of Jubilee Hills bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.