കോവിഡ്​ രണ്ടാം തരംഗത്തിനിടെ ഓക്​സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന്​ യു.പി സർക്കാർ

ലഖ്​നോ: കോവിഡ്​ രണ്ടാം തരംഗത്തിനിടെ ഓക്​സിജൻ ലഭിക്കാതെ ഉത്തർപ്രദേശിൽ ആരും മരിച്ചിട്ടില്ലെന്ന്​ യോഗി ആദിത്യനാഥ്​ സർക്കാർ. പ്രതിപക്ഷ ആരോപണങ്ങളെ പൂർണമായും തള്ളിയാണ്​ യു.പി സർക്കാറിന്‍റെ വിശദീകരണം. കോവിഡ്​ മൂലം മരിച്ച 22,915 പേരുടെ മരണസർട്ടിഫിക്കറ്റുകളിൽ ഒന്നിൽ പോലും ഓക്​സിജൻ ലഭിക്കാതെ മരിച്ചുവെന്ന്​ രേഖപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്​തമാക്കി.

ചോദ്യോത്തരവേളയിൽ കോൺഗ്രസ്​ എം.എൽ.പ ദീപക്​ സിങ്ങാണ്​ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്​. ഓക്​സിജൻ ലഭിക്കാതെയുള്ള മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നായിരുന്നു ആരോഗ്യമ​ന്ത്രി ജയ്​ പ്രതാപ്​ സിങ്ങിന്‍റെ വിശദീകരണം.

നിരവധി മന്ത്രിമാരും ഭരണപക്ഷ എം.എൽ.എ, എം.പിമാരും ഓക്​സിജൻ ലഭിക്കാതെയുള്ള മരണങ്ങ​ൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഇതുസംബന്ധിച്ച്​ സർക്കാറിന്​ വിവരമുണ്ടോയെന്നായിരുന്നു കോൺഗ്രസ്​ എം.എൽ.എയുടെ ചോദ്യം. ഇതിന്​ കോവിഡ്​ മൂലം മരിച്ച ആളുകളുടെ മരണസർട്ടിഫിക്കറ്റുകളിൽ ഒന്നിൽ പോലും ഓക്​സിജൻ ലഭിക്കാതെ മരിച്ചുവെന്ന്​ രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സർക്കാറിന്‍റെ വിശദീകരണം.

യു.പിയിൽ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ മരിച്ചത്​ മറ്റ്​ അസുഖങ്ങൾ മൂലമാണെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കുന്നു. അതേസമയം പകുതി രോഗികൾക്ക്​ മാത്രം ഓക്​സിജൻ നൽകുകയും മറ്റുള്ളവരെ മരണത്തിന്​ വിട്ടുകൊടുക്കുകയും ചെയ്​ത പാരാസ്​ ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന്​ സമാജ്​വാദി പാർട്ടി ആവശ്യപ്പെട്ടു.

എന്നാൽ, ജില്ലാ മജിസ്​ട്രേറ്റും പൊലീസ്​ കമ്മീഷണറും നടത്തിയ അന്വേഷണത്തിൽ അതൊരു മോക്​ഡ്രില്ലാണെന്ന്​ വ്യക്​തമായതായ​ും ഓക്​സിജൻ ലഭിക്കാതെ ആശുപത്രിയിൽ ആരും മരിച്ചിട്ടില്ലെന്നും യു.പി സർക്കാർ വിശദീകരിച്ചു. യു.പി സർക്കാർ സത്യത്തെ വളച്ചൊടിക്കുകയാണെന്നായിരുന്നു സമാജ്​വാദ്​ പാർട്ടിയുടെ മറുപടി. 

Tags:    
News Summary - No death due to lack of oxygen during Covid-19 second wave: UP govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.