ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസും തെലുഗുദേശം പാർട്ടിയും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം തിങ്കളാഴ്ച വീണ്ടും പരിഗണനക്ക് വന്നേക്കും. വെള്ളിയാഴ്ച സഭയിൽ ബഹളം കാരണം ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ അവിശ്വാസ പ്രമേയ നോട്ടീസ് മാറ്റിവെച്ചിരുന്നു. രണ്ട് അവിശ്വാസ പ്രമേയങ്ങൾക്കുള്ള നോട്ടീസ് കിട്ടിയതായാണ് സ്പീക്കർ സുമിത്ര മഹാജൻ വെള്ളിയാഴ്ച അറിയിച്ചത്. സ്പീക്കർ ഇക്കാര്യം പറഞ്ഞയുടൻ കോൺഗ്രസ്, ഇടതുപക്ഷ എം.പിമാർ സഭയിൽ എഴുേന്നറ്റുനിന്ന് ഇതിനെ പിന്തുണക്കുന്നതായി വ്യക്തമാക്കി.
എന്നാൽ, മറ്റു വിഷയങ്ങളുയർത്തി എ.െഎ.എ.ഡി.എം.കെ എം.പിമാർ അടക്കമുള്ളവർ സഭയുടെ നടുത്തളത്തിലിറങ്ങി. തുടർന്ന് ഇത്തരമൊരു അന്തരീക്ഷത്തിൽ പ്രമേയത്തിനുള്ള നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്നു പറഞ്ഞ് സ്പീക്കർ മാറ്റിവെക്കുകയാണ് ചെയ്തത്. പ്രമേയം പാസാക്കിയെടുക്കാനുള്ള വോട്ട് നേടാൻ ബി.ജെ.പിക്ക് കഴിയുമെങ്കിലും രാഷ്ട്രീയമായ തിരിച്ചടിയായി മാറിയിരിക്കുകയാണ് അവിശ്വാസം. തങ്ങൾക്കൊപ്പമുണ്ടായിരുന്ന സഖ്യകക്ഷികൾ തന്നെ അവിശ്വാസവുമായി രംഗത്തുവന്നത് സർക്കാറിെൻറ വിശ്വാസ്യത തകർക്കുന്നതായി.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പോലും സർക്കാറിനെതിരായ പ്രചാരണായുധമാക്കി ഇതിനെ മാറ്റാൻ പ്രതിപക്ഷത്തിന് കഴിയും. അവിശ്വാസ പ്രമേയം വോട്ടിനിടാൻ സർക്കാർ തയാറായാൽ രണ്ടു ദിവസം സർക്കാറിനെ കുറിച്ച് സഭയിൽ ചർച്ച നടത്താൻ കഴിയുമെന്നും അത് രാജ്യം മുഴുവൻ കാണുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. പ്രതിപക്ഷം സഭയിലുയർത്താൻ ആഗ്രഹിക്കുന്ന മുഴുവൻ വിഷയങ്ങളും അവിശ്വാസ പ്രമേയ ചർച്ചാവേളയിൽ ഉന്നയിക്കാനും കഴിയും. അതുകൊണ്ടാണ് കോൺഗ്രസിെൻറ പ്ലീനറി പോലും അവിശ്വാസത്തെ പിന്തുണക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.