ച​ന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം ഒമ്പതു വ​രെ നീട്ടി

ന്യൂഡൽഹി: അഴിമതിക്കേസിൽ അറസ്റ്റിലായി ടി.ഡി.പി നേതാവും ആ​ന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം ഒമ്പതിലേക്ക് മാറ്റി. ആന്ധ്രപ്രദേശ് സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരാകുന്നത് മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ സമർപ്പിച്ചിരിക്കുന്ന എല്ലാ രേഖകളും ഹാജരാക്കണമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബോല എം. ത്രിവേദി എന്നിവർ ആവശ്യപ്പെട്ടു. നായിഡുവിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, അഭിഷേക് സിങ്‍വി, സിദ്ധാർഥ് ലുത്ര എന്നിവരാണ് ഹാജരാകുന്നത്.

സംസ്ഥാനത്തെ നൈപുണ്യ വികസന കോർപറേഷൻ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾക്കായി 2015-18 കാലയളവിൽ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ 371കോടിയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്. ഈ അഴിമതിയുടെ സൂത്രധാരൻ ചന്ദ്രബാബു നായിഡുവാ​ണെന്നാണ് ആരോപണം. 

Tags:    
News Summary - No bail for Chandrababu Naidu today, Supreme Court defers hearing to Oct 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.