നിതീഷിനെ നിശബ്ദനാക്കി ബി.ജെ.പി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിശ്ശബ്ദനാക്കി അരികുവത്കരിക്കുന്നുവെന്ന ആക്ഷേപത്തെ നാൾക്കുനാൾ ശക്തിപ്പെടുത്തുകയാണ് ബിഹാറിൽ ബി.ജെ.പി. നിതീഷ് കുമാറിനെ നിശ്ശബ്ദനാക്കി നിർത്തി ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) പ്രകടനപത്രിക ഇറക്കിയത് മുന്നണിയിലെ ഭിന്നത വീണ്ടും പുറത്തുകൊണ്ടുവന്നു. പട്നയിലെ ഹോട്ടൽ മൗര്യയിൽ നടന്ന പ്രകടനപത്രിക പ്രകാശന ചടങ്ങിൽ എത്തിയ നിതീഷ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്കും ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്കുമൊപ്പം പത്രിക ഉയർത്തിക്കാണിക്കുന്ന ഫോട്ടോ എടുത്തശേഷം ഉടൻ വേദി വിട്ടിറങ്ങി പോകുകയായിരുന്നു. പ്രകാശന ചടങ്ങിന് പിന്നാലെ പ്രതിപക്ഷം ഇത് വലിയ വിവാദമാക്കുകയും ചെയ്തു.

എൻ.ഡി.എ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറയുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് ‘സങ്കൽപ പത്ര’ പ്രകാശന ചടങ്ങിൽ കേവലം സെക്കൻഡുകൾ മാത്രം പങ്കെടുത്ത് നിതീഷ് കുമാർ സ്ഥലം വിട്ടത്. കേവലം ഇരുപത്തിയാറ് സെക്കൻഡ് മാത്രമാണ് നിതീഷ് കുമാർ ചടങ്ങിൽ ഇരുന്നതെന്ന് പറഞ്ഞാണ് പ്രതിപക്ഷം വിഷയം വലിയ വിവാദമാക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗഹ്ലോട്ട് ചടങ്ങിന് പിന്നാലെ ബി.ജെ.പിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നു.

ഇൻഡ്യ സഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ ഒറ്റക്കെട്ടായി ഉയർത്തിക്കാണിക്കുന്നതിനിടയിലാണ് എൻ.ഡി.എക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള ഭിന്നത നിലനിൽക്കുന്നത്. ബി.ജെ.പിക്കും ജെ.ഡി.യുവിനുമിടയിൽ സീറ്റുകൾ തുല്യമായി വീതംവെക്കുക കൂടി ചെയ്തതോടെ ഇൻഡ്യ സഖ്യം നിതീഷിനെ അരികാക്കുന്നത് വലിയ പ്രചാരണായുധമാക്കി. ബി.ജെ.പി നേതൃത്വം നിതീഷ് ആയിരിക്കും മുഖ്യമന്ത്രി എന്ന് പറഞ്ഞത്. 

Tags:    
News Summary - nitish kumar has no role in bihar election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.