Posted On
date_range Updated On
date_range ഭക്ഷണത്തിൽ വിഷം കലർത്താൻ നിതീഷ് കുമാർ സർക്കാർ ഗൂഢാലോചന നടത്തുന്നു -തേജസ്വി യാദവ്
പട്ന: നിതീഷ് കുമാർ സർക്കാറിനെതിരെ ഗുരുതര ആരോപണമുയർത്തി പ്രതിപക്ഷ നേതാവും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. സർക്കാർ മന്ദിരങ്ങളിലെ ഭക്ഷണത്തിൽ വിഷം കലർത്താൻ ഗൂഢാലോചന നടത്തുന്നുവെന്ന് തേജസ്വി ആരോപിച്ചു. സംസ്ഥാനത്ത് ആർ.ജെ.ഡി നടത്തുന്ന യാത്ര പുരോഗമിക്കുന്നതിനിടെയാണ് ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്.
ലാലു പ്രസാദ് യാദവിന്‍റെ മകനായ തേജസ്വി തന്‍റെ ഫോൺ നിതീഷ് സർക്കാർ ചോർത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തന്‍റെ യാത്രക്ക് ലഭിക്കുന്ന സ്വീകരണം കണ്ടാണ് സർക്കാർ തനിക്കെതിരെ രംഗത്തെത്തുന്നതെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.