നിതിഷ്​ കതാരാ കൊല​ക്കേസ്​: പ്രതികൾക്ക്​​​ 25 വർഷം തടവ്​

ന്യൂഡൽഹി: നിതിഷ്​ കതാരാ കൊലക്കേസിൽ മുഖ്യപ്രതികളായ വികാസ്​ യാദവിനും അനന്തരവനായ വിശാലിനും സുപ്രീംകോടതി 25 വർഷത്തെ തടവിന്​ ശിക്ഷിച്ചു. ​ൈഹകോടതിവിധി ചോദ്യം ചെയ്​ത്​ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ്​ സു​പ്രീം കോടതിയുടെ വിധി​. കൂട്ടുപ്രതിയായ  സുകേഷ്​ പെഹൽവാന്​ കോടതി 20 വർഷത്തെ തടവിനും​ ശിക്ഷിച്ചിട്ടുണ്ട്​. ​അതേസമയം തെളിവ്​​ നശിപ്പിച്ചെന്ന കുറ്റത്തിൽ അഞ്ചു വർഷത്തെ തടവുശിക്ഷ കോടതി റദ്ദാക്കി.

വിധിയിൽ നിതിഷിൻറെ മാതാവ്​ നിരാശ പ്രകടിപ്പിച്ചു. പ്രതികൾക്ക്​ വധശിക്ഷ നൽകണമെന്നായിരുന്നു അവരുടെ ആവശ്യം​.

2002 ലാണ്​ കേസിനാസ്​പദമായ സംഭവുണ്ടായത്​. നിതിഷ്​ കതാരക്ക്​  വികാസ്​ യാദവി​െൻറ സഹോദരിയും മുൻ എം.പി ഡി.പി യാദവി​െൻറ മകളുമായുള്ള പ്രണയ ബന്ധമാണ്​ കൊലയിൽ കലാശിച്ചത്​. വികാസും സംഘവും 25 കാരനായ നിതിഷി​നെ തട്ടിക്കൊണ്ടുപോയി​ കൊലപ്പെടുത്തുകയും ഡൽഹിയിലെ ഗാസിയാബാദിൽ ഉപേക്ഷിക്കുകയായിരുന്നു.

 

 

 

 

 

Tags:    
News Summary - Nitish Katara Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.