ഗൗരി ല​േങ്കഷ്​ വധം: ബി.ജെ.പിക്ക്​ ഒന്നു​ം ചെയ്യാനില്ലെന്ന്​ ഗഡ്​കരി

ന്യൂഡൽഹി: മാധ്യമ പ്രവർത്തക ഗൗരി ല​േങ്കഷി​​െൻറ കൊലപാതകത്തിൽ ബി.ജെ.പിക്ക്​ ഒന്നും ചെയ്യാനില്ലെന്ന്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി. ഗൗരി ല​േങ്കഷി​​െൻറ കൊലപാതകത്തെ സംബന്ധിച്ച്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ  രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഗഡ്​കരി പ്രതകരിച്ചു. ബി.ജെ.പിക്കോ പാർട്ടിയുമായി ബന്ധപ്പെട്ട സംഘടനകൾക്കോ കൊലപാതകവുമായി ബന്ധമില്ലെന്ന്​ അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതി​രായ രാഹുൽ ഗാന്ധിയുടെ പ്രസ്​താവന ഖേദകരമാണ്​​. പ്രധാനമന്ത്രി ഏതെങ്കിലുമൊരു പാർട്ടിയുടെ മാത്രം വക്​താവല്ല. അദ്ദേഹം ഇൗ രാജ്യത്തി​​െൻറ മൊത്തം പ്രധാനമന്ത്രിയാണ്​. മാധ്യമ പ്രവർത്തകയുടെ കൊലപാതകത്തിന്​ ഉത്തരവാദികൾ കർണാടക ഭരിക്കുന്ന കോൺഗ്രസ്​ സർക്കാറാണെന്നും ഗഡ്​കരി ആരോപിച്ചു​.

ബി.ജെ.പിക്കും ആർ.എസ്​.എസിനും എതിരെ സംസാരിക്കുന്നവരെ ​കൊല്ലുകയാണെന്ന്​ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചിരുന്നു. മോദിക്കെതിരെയും രാഹുൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മറുപടിയുമായി ഗഡ്​കരി രംഗത്തെത്തിയത്​​.​ 

Tags:    
News Summary - Nitin Gadkari's Retort As Rahul Gandhi Attacks BJP-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.