ന്യൂഡൽഹി: ബാബരി മസ്ജിദ് ഉൾപ്പെടുന്ന അയോധ്യയിലെ അധിക ഭൂമി രാമജന്മഭൂമി ന്യാസ് അടക്കം യഥാർഥ ഉടമകൾക്ക് നൽകാനു ള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി. ബാബരി ഭൂമി കേസിൽ കക്ഷിയായ നിർമോഹി അഖാഡയാ ണ് ഭൂമി കൈമാറാൻ സർക്കാറിന് അനുമതി നൽകരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
അയോധ്യയിലെ അധിക ഭൂമി രാമജന്മഭൂമി ന്യാസിന് കൈമാറരുത്. കേന്ദ്രസർക്കാർ ഭൂമി ഏറ്റെടുക്കുന്നത് വഴി നിർമോഹി അഖാഡ പരിപാലിച്ച ിരുന്ന നിരവധി ക്ഷേത്രങ്ങൾ ഇല്ലാതായെന്നും അഭിഭാഷകൻ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്നത് അടക്കമുള്ള അയോധ്യയിലെ ഭൂമി കേന്ദ്രസർക്കാർ 1994ൽ ഏറ്റെടുത്തിരുന്നു. ഇതിൽ അധികമുള്ള ഭൂമി യഥാർഥ ഉടമകളായ രാമജന്മഭൂമി ന്യാസിന് കൈമാറാൻ അനുമതി തേടി കേന്ദ്രസർക്കാർ കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഭൂമി തർക്കമില്ലാത്തത് ആണെന്നാണ് സർക്കാറിന്‍റെ വാദം.
1992ൽ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ കർസേവകർ തകർത്ത ബാബരി മസ്ജിദ് ഉൾപ്പെടുന്ന 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാംലല്ല എന്നിവക്ക് മൂന്നായി പകുത്ത് നൽകി 2010ൽ അലഹബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെ 14 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ബാക്കി വരുന്ന 67.703 ഏക്കർ ഭൂമി യഥാർഥ ഉടമകൾക്ക് നൽകണമെന്ന ആവശ്യത്തിനെതിരെയാണ് പുതിയ ഹരജി.
അതേസമയം, ബാബരി ഭൂമി കേസ് ഒത്തുതീർക്കാൻ സുപ്രീംകോടതി മേൽനോട്ടത്തിൽ മൂന്നംഗ സമിതി മധ്യസ്ഥ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ജസ്റ്റിസ് ഇബ്രാഹീം കലീഫുല്ല അധ്യക്ഷനായ സമിതിയിൽ ശ്രീ ശ്രീ രവിശങ്കർ, ശ്രീരാം പഞ്ചു എന്നിവർ അംഗങ്ങളാണ്. ഇവർ കേസിലെ കക്ഷികളുമായി ചർച്ച ആരംഭിച്ചിരിക്കുകയാണ്.
ചീഫ് ജസറ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ബാബരി കേസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.